സപ്ലൈകൊയെ നോഡല്‍ എജന്‍സി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം: ഒള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി മോഹനന്‍ പിള്ള ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ഒള്‍ കേരള റീട്ട യില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം കാഞ്ഞങ്ങാട് കോപ്പറേറ്റിവ് അര്‍ബന്‍ ബാങ്ക് ഹാളില്‍ വച്ച് നടന്നു. വാതില്‍ പടിവിതരണം നിരന്തരം തടസ്സപെടുന്നു സപ്ലൈകൊയെ നോഡല്‍ എജന്‍സി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം. ഭക്ഷ്യ ഭദ്രതാ നിയമം കേരളത്തില്‍ നടപ്പില്‍ വരുത്തിയപ്പോള്‍ റേഷന്‍ ഹോഴ്‌സെയിലുകാരെ പൂര്‍ണമായും ഒഴിവാക്കി സപ്ലൈകൊയെ നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ ചുമതല പെടുത്തുകയും റേഷന്‍ കടകളിലേക്ക് വാതില്‍ പടി വിതരണം നടത്തുനതിനുള്ള പൂര്‍ണ ചുമതല നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സപ്ലൈകൊ സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കാനും എഫ് എസ് ഐ നിന്നും ഗോഡൗണിലേക്ക് റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ ചുമതലപെടുത്തിയ ലോറി കരാറുകാര്‍ ഇതിനോടകം എഴ് പ്രാവശ്യമാണ് പണിമുടക്ക് നടത്തി റേഷന്‍ വിതരണ സ്തംഭനാവസ്ഥ സൃഷ്ടിച്ചതെന്ന് ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി മോഹനന്‍ പിള്ള പറഞ്ഞു ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യവകുപ്പ് അവശ്യ സര്‍വീസ് ആണെന്നിരിക്കെ ധനവകുപ്പ് ഫണ്ടുകള്‍ നല്‍കാതെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് റേഷന്‍ വ്യാപാരികളുടെ പ്രതിമാസ കമ്മീഷന്‍ മാസങ്ങളോളം വച്ച് താമസിപ്പിക്കുക വാതില്‍ പടി വിതരണക്കാരായ ലോറിക്കാര്‍ക്ക് നാലും അഞ്ചും മാസത്തെ പണം നല്‍കാതിരിക്കുക കേരളത്തില്‍ റേഷന്‍ കടകളിലൂടെയുള്ള മണ്ണെണ്ണ വിതരണം പുന: സ്ഥാപിക്കാനുള്ള ഭക്ഷ്യ വകുപ്പിന്റെ തീരുമാനത്തിന് ഫണ്ട് നല്‍കാതെ കേന്ദ്രം അനുവദിച്ച മണ്ണെണ്ണ വിഹിതം കേരളത്തിന് നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ധനകാര്യ വകുപ്പ് ഇപ്പോള്‍
എഴ് വര്‍ഷം മുന്‍പ് റേഷന്‍ കടക്കാര്‍ക്ക് അനുവദിച്ച തുച്ഛമായ വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നുള്ള റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ ഇതുവരെയായും അഗീകരിക്കപെട്ടിട്ടില്ല സിവില്‍ സപ്ലൈ വകുപ്പ് ദയനീയ പരാജയമാണെന്ന് ജനങ്ങളും ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയും നിരന്തരം കുറ്റപ്പെടുത്തിയിട്ടും സി പി ഐ സംസ്ഥന നേതൃത്വം മൗനികളായി ഇരിക്കുന്നത് പിണറായിയെ ഭയന്നിട്ടാണെന്ന് മോഹനല്‍ പിള്ള കുറ്റപെടുത്തി.
സംസഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നടരാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹിമാന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ശങ്കര്‍ ബെളിഗെ, സെക്രട്ടറി ബാലകൃഷ്ണ ബല്ലാള്‍, സജി പാത്തിക്കര, ഗഫൂര്‍ കാസര്‍കോട്, രാജേന്ദ്രന്‍, സുരേശന്‍മേലാങ്കോട്,ഇബ്രാഹിം മഞ്ചേശ്വരം എന്നിവര്‍ സംസരിച്ചു. താലൂക്ക് സെക്രട്ടറി മണികണ്ഠന്‍ അമ്പങ്ങാട് സ്വഗതവും സുധീഷ് നന്ദിയും പറഞ്ഞു.  പുതിയ ഭാരവാഹികളായി
ബാലകൃഷ്ണന്‍ (പ്രസിഡന്റ്) , മണികണ്ഠന്‍ (സെക്രട്ടറി), അനില്‍ പള്ളികണ്ടം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!