1200 ല്‍ 1200 മാര്‍ക്ക്: ദേവികക്ക് അതിഞ്ഞാല്‍ മേഖല മുസ്ലിം ലീഗും മേഖല യൂത്ത് ലീഗ് കമ്മിറ്റിയും അനുമോദിച്ചു

കാഞ്ഞങ്ങാട് : 2024-25 അധ്യയനവര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഷയത്തില്‍ 1200 ല്‍ 1200 മാര്‍ക്ക് നേട്ടവുമായി നാടിന്റെ അഭിമാനമായ
പടിഞ്ഞാറേക്കരയിലെ സ്വദേശികളായ കുഞ്ഞികൃഷ്ണന്‍ – സുജാത ദമ്പതികള്‍ ദേവിക പി.അതിഞ്ഞാല്‍ മേഖല മുസ്ലിം ലീഗും മേഖല യൂത്ത് ലീഗ് കമ്മിറ്റും അനുമോദിച്ചു. കാസര്‍കോട് ജില്ലയില്‍ സയന്‍സ് ഗ്രൂപ്പില്‍ 1200/1200 നേടിയ ഏക വിദ്യാര്‍ത്ഥി ആണ് ദേവിക.പതിനാലാം വാര്‍ഡ് പ്രസിഡന്റ് സി.എച്ച് സുലൈമാന്‍ അനുമോദന പ്രസംഗവും വാര്‍ഡ് മെമ്പര്‍ ഷീബ ഉമ്മര്‍ മൊമെന്റോയും അഞ്ചാം വാര്‍ഡ് പ്രസിഡന്റ് കെ.കെ അബ്ദുല്ല ഹാജി ക്യാഷ് അവാഡും നല്‍കി. ചടങ്ങില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ കരീം സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്
യൂത്ത് ലീഗ് പ്രസിഡന്റ് അഹമ്മദ് അഷറഫ് ഹന്ന പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സക്രട്ടറി അഷ്‌ക്കര്‍ ലീഗ് ഫസലുറഹ്‌മാന്‍ കെ.കെ.അഷറഫ് പി.കെ,റാഷിദ് മട്ടന്‍, സി.എച്ച് അസൈനാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

error: Content is protected !!