അമ്പലത്തറ : അനാഥരില്ലാത്ത ഭാരതം ആശ്രയ കാസര്‍കോട് ജില്ല കമ്മിറ്റി കേശവ്ജി സ്മാരക പൊതുജന വായനശാലയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.മയക്കുമരുന്നുകള്‍ക്കെതിരായ പ്രചരണത്തിന്റെ മറവില്‍
മദ്യപാനത്തെ മാന്യവല്‍ക്കരിക്കുന്ന നയത്തിനെതിരായി നടത്തിയ സംഗമം അഡ്വ. ടി. കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. സതി മാതമംഗലം, കുര്യാക്കോസ് പുത്തന്‍പറമ്പില്‍, രാമകൃഷ്ണന്‍ ഗാന്ധിനഗര്‍, ടി. പി. രാമചന്ദ്രന്‍, ഹമീദ് ബദിയടുക്ക, വര്‍ഗീസ് ചെന്തളം,ശ്രീധരന്‍ നമ്പ്യാര്‍ നീലേശ്വരം, വിഘ്നേശ്വര ഭട്ട് രാജപുരം, ടി. പി. രാമചന്ദ്രന്‍,എം.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പി. വി. ജയരാജ് സ്വാഗതവും ഭരതന്‍ പള്ളഞ്ചി നന്ദിയുംപറഞ്ഞു.
