കാഞ്ഞങ്ങാട്:വിഷരഹിത പച്ചക്കറി വ്യാപിപ്പിക്കുന്നതിനും സ്ഥലത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ ജില്ലാ മിഷന് വഴി നടപ്പിലാക്കുന്ന ജൈവ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ടെറസ് ഫാമിംഗ് കൃഷി നടത്തുന്നതിന് കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് ഫസ്റ്റ് ല്‍ 106ഗുണഭോക്താക്കള്‍ .പദ്ധതിയുടെ ഭാഗമായി ഓരോ ഗുണഭോക്താക്കള്‍ക്കും 14 ചെടിച്ചട്ടികളും, വിവിധ പച്ചക്കറി ചെടികളും,ചകിരിച്ചോറ് ഉള്‍പ്പെടെയുള്ള വളങ്ങളും സൗജന്യമായി നല്കുന്നു. ഉത്സവകാലത്ത് ജൈവ പച്ചക്കറി മുഴുവന്‍ ആളുകള്‍ക്കും എത്തിക്കുന്നതിനും ലഭ്യത കുറവ് പരിഹരിക്കുന്നതിനും ആണ് വളരെ നേരത്തെ തന്നെ ഈ പദ്ധതി നടപ്പിലാക്കുന്നത്.ആലാമി പള്ളി നഗരസഭ കൃഷിഭവനില്‍ നടന്ന വിതരണ ചടങ്ങ് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ കെ വീണ അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍ കെ വി സുശീല, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എ വി ദിവാകരന്,കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ കെ നിമിഷ ,നഗരസഭ കുടുംബശ്രീ ഉപസമിതി കണ്‍വീനര്‍ കെ വി പുഷ്പാവതി, സി.ഡി.എസ്.മെമ്പര്‍മാരായ എ വി രതിക, പി സുമന്ദിനി, വി രജനി എന്നിവര്‍ സംസാരിച്ചു.കുടുംബശ്രീ സിഡിഎസ് ഫസ്റ്റ് വൈസ് ചെയര്‍പേഴ്സണ്‍ കെ വി ഉഷ സ്വാഗതവും ഉപസമിതി കണ്‍വീനര്‍ എം പുഷ്പലത നന്ദിയും പറഞ്ഞു.കുടുംബശ്രീ അംഗങ്ങള്‍ ,ജെ എല്‍ ജി അംഗങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍പങ്കെടുത്തു.
