യോഗ ഒളിമ്പ്യാഡ് മേലാങ്കോട്ട് സ്‌കൂളില്‍ വെച്ച് നടന്നു; പ്രിന്‍സിപ്പാള്‍ ഡോ. രഘുറാംഭട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാ യോഗ ഒളിമ്പ്യാഡ് കാഞ്ഞങ്ങാട് മേലാങ്കോട്ട് സ്‌കൂളില്‍ വെച്ച് നടന്നു. യോഗ ഒളിമ്പ്യാഡിന്റെ ഉല്‍ഘാടനം ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. രഘുറാംഭട്ട് നിര്‍വ്വഹിച്ചു. യോഗഅസോസ്സിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ഷൈമ , മേലാങ്കോട്ട് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ രാജേഷ്, കെ വി ഗണേഷ് , രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.പ്രദിപ് കുമാര്‍ സ്വാഗതവും , കെ വി കേളു നന്ദിയുംപറഞ്ഞു.

error: Content is protected !!