മോലോത്തുങ്കാല്‍ ശ്രീ ബാലഗോപാല ക്ഷേത്രം പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന് തുടക്കമായി

മാങ്ങാട്: മെയ് 23 മുതല്‍ 30 വരെ മോലോത്തുങ്കാല്‍ ശ്രീ ബാലഗോപാല ക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന് തുടക്കമായി. മഹോത്സവത്തിന് തുടക്കംകുറിച്ച് വെളളിയാഴ്ച വൈകുന്നേരം താലപൊലിയുടെയും ഭജനാലാപനത്തിന്റെയും അകമ്പടിയില്‍ അരവത്ത് കെ യു പത്മനാഭ തന്ത്രി, വയനാട് അദ്വൈതാശ്രമം സ്വാമി ഹംസാനന്ദപുരി എന്നിവര്‍ക്ക് ക്ഷേത്രത്തിലേക്ക് വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് ക്ഷേത്ര ആഘോഷകമ്മിറ്റിയും ഭജനസമിതിയും ചേര്‍ന്നൊരുക്കിയ നടപന്തല്‍ സമര്‍പ്പണത്തിന്റെയും ഭഗവത്ഗീതാജ്ഞാന യജ്ഞാരംഭത്തിന്റെയും ഉദ്ഘാടനം അരവത്ത് കെ യു പത്മനാഭ തന്ത്രികള്‍ നിര്‍വ്വഹിച്ചു. 28 വരെ വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഗീതാജ്ഞാന യജ്ഞത്തിന് സ്വാമി ഹംസാനന്ദപുരി കാര്‍മമികത്വം വഹിക്കും. 27 ന് രാത്രി 8 മണിക്ക് സര്‍വ്വൈശ്വര്യ വിളക്ക് പൂജ. 28ന് രാത്രി 9 മണിക്ക് ക്ഷേത്രമാതൃസമിതിയുടെ നേതൃത്വത്തില്‍ പരിസരവാസികളുടെ നൃത്തകലാപരിപാടികള്‍. 29ന് രാവിലെ 9.15ന് നാഗപ്രതിഷ്ഠാ വാര്‍ഷിക ഭാഗമായി മുരളീധരന്‍ കായര്‍ത്തായയുടെ കാര്‍മ്മികത്വത്തില്‍ നാഗപൂജ നടക്കും. 7.30ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ ക്ഷേത്ര പരിസരത്തെ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. 8.30ന് വിദ്യാഭ്യാസ സമിതിയുടെ കീഴില്‍ ക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച് വരുന്നവരുടെ അരങ്ങേറ്റം. സമാപന ദിവസമായ 30ന് രാവിലെ 10.30ന് സ്വാമി ഹംസാനന്ദപുരി ആദ്യാത്മിക പ്രഭാക്ഷണം നടത്തും. വൈകുന്നേരം 7 മണിക്ക് പനയാല്‍ മോഹനമാരാരും സംഘവും ഇതട്ടതായമ്പക അവതരിപ്പിക്കും. 8 മണിക്ക് അത്താഴപൂജയ്ക്കും ശ്രീഭൂതബലിക്കും കട്ടപൂജയ്ക്കും ശേഷം നൃത്തോത്സവത്തോടെ മഹോത്സവംസമാപിക്കും.

error: Content is protected !!