കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണ മെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് പ്രസ് ഫോറം ഭാരവാഹികളും അംഗങ്ങളും നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.വി സുജാതക്ക് നി വേദനം നല്‍കി. ലിഫ്റ്റോട് കൂടിയുള്ള ഓവര്‍ ബ്രിഡ്ജിനാണ് നിവേദനത്തിലാവശ്യപ്പെട്ടിരിക്കുന്നത്. ഓവര്‍ ബ്രിഡ്ജ് ആവശ്യം പരിഗണനയിലാ ണെന്നും ഇതിനായി ഡി.പി.ആര്‍ വിളിക്കുമെന്നും നഗരസഭ ചെയര്‍ പേഴ്സണ്‍ മറുപടി നല്‍കി. പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്‌മാന്‍, സെക്രട്ടറി ബാബു കോട്ടപ്പാറ, വൈസ് പ്രസിഡന്റ് കെ.എസ് ഹരി, മുന്‍ പ്രസിഡന്റുമാരായ ടി മുഹമ്മദ് അസ്ലം, ടി.കെ നാരായണന്‍, പി പ്രവീണ്‍കുമാര്‍, മുന്‍ സെക്രട്ടറി ജോയ് മാരൂര്‍ , ഇ വി ജയകൃഷ്ണന്‍, ദിനേശന്‍, സജേഷ് അടമ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
