പള്ളിക്കര : പള്ളിപ്പുഴ ജമാഅത്ത് കമ്മറ്റി മുന്‍ കമ്മറ്റി അംഗങ്ങളെ പറ്റി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പള്ളിയില്‍ പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം. പള്ളിപ്പുഴ സ്വദേശി ബി. ഗഫൂറി (43) നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് 1.45 ന് പള്ളിയില്‍ വെച്ചാണ് സംഭവം. പരിക്കേറ്റ ഗഫൂര്‍ മന്‍സൂര്‍ ഹോസ്പിറ്റല്‍ ചികിത്സയിലാണ് . മൂക്കിന് കുത്തിയും കൈ പിടിച്ച് തിരിച്ച് പരിക്കേല്‍പ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗഫൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മുഹമ്മദ് കുഞ്ഞി, അസ്സലാം, റിസ്വാന് തുടങ്ങി കണ്ടാല്‍ അറിയാവുന്ന നാലു പേര്‍ക്കെതിരെയും ബേക്കല്‍ പോലീസ് കേസെടുത്തു.
