മദ്‌റസ ഇലക്ഷന്‍: നവ്യാനുഭവമായി കുട്ടി വോട്ടര്‍മാര്‍

കാഞ്ഞങ്ങാട് : കൊവ്വല്‍പള്ളി ഇസ്സത്തുല്‍ ഇസ് ലാം മദ്‌റസ ലീഡര്‍ തെരഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി ആറ് ചിഹ്നങ്ങളിലായി ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായത് മദ്‌റസയില്‍ അഡ്മിഷന്‍ എടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മതിധാനവകാശം ഉണ്ടായിരുന്നു.
മദ്‌റസ ഇലക്ഷന്‍ പ്രഖ്യാപിച്ചത് മുതല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തില്‍ സജീവമായിരുന്നു . സ്വദര്‍ മുഅല്ലിം അബ്ദുല്‍ മജീദ് മുസ്ലിയാര്‍, അബ്ദുറശീദ് അല്‍ ഹസനി, അബ്ദുല്ല അമാനി, സകരിയ്യ അഹ്‌സനി , മഹമൂദ് അംജദി എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.

 

error: Content is protected !!