1200 മാര്‍ക്കിന്റെ തിളക്കത്തില്‍ പി ദേവിക സംഘ വേദി പടിഞ്ഞാറെക്കര സ്‌നേഹാദരവ് നല്‍കി 

കാഞ്ഞങ്ങാട് : 2024-25 അധ്യയനവര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഷയത്തില്‍ 1200 ല്‍ 1200 മാര്‍ക്കിന്റെ തിളക്കവുമായി നാടിന് അഭിമാനമായി മാറിയ പി ദേവികക്ക് സംഘ വേദി പടിഞ്ഞാറെക്കര സ്‌നേഹാദരവ് നല്‍കി. എം മധുസൂദനന്‍ മാസ്റ്റര്‍ സ്‌നേഹോപകാരവും
മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ എ എസ് ഐ വിനയന്‍ പൊന്നാടയണിയിച്ച് ദേവികയെ ആദരിച്ചു. ബിജെപി ബൂത്ത് പ്രസിഡന്റ് സുധാകരന്‍,ജയരാജ് ദുബായ്, രാജേഷ് പുതിയപുര, ഭഗവ അക്ഷയ ,ശ്രീ സെക്രട്ടറി ഭാഗ്യരാജ് രാമപുരം,രാജീവന്‍ പടിഞ്ഞാറെക്കര, എം രാധാകൃഷ്ണന്‍, രാഹുല്‍, ഹരികൃഷ്ണന്‍, പ്രജിത്ത്, നന്ദു, സതീശന്‍, പ്രവീണ്‍,അശ്വിന്‍, അഭയ് കൃഷ്ണ, മണികണ്ഠന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. രാവണേശ്വരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദേവിക പി. പടിഞ്ഞാറേക്കര സ്വദേശികളായ കുഞ്ഞികൃഷ്ണന്‍ – സുജാത ദമ്പതികളുടെ ഇളയമകളാണ്. സഹോദരി പി.വിദ്യ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. കാസര്‍കോട് ജില്ലയില്‍ സയന്‍സ് വിഷയത്തില്‍ ഫുള്‍ മാര്‍ക്ക് നേടിയ ഏക വിദ്യാര്‍ത്ഥിനിയാണ് ദേവിക. എന്‍ജിനീയറിങ് പഠനത്തിനാണ് ദേവിക തയ്യാറെടുക്കുന്നത്.

error: Content is protected !!