കാസര്‍കോട്: കേരളത്തിന്റെ ഏറ്റവുംഅവസാനമായി രൂപം കൊണ്ട കാസര്‍കോട് ജില്ലയ്ക്ക് ഇന്ന് 41ാം പിറന്നാള്‍. 1984 മെയ് 24-നാണ് ഈ ജില്ല രൂപീകൃതമായത്. അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസര്‍കോട്, ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് എന്നീ 4 താലൂക്കുകള്‍ അടങ്ങുന്നതാണ് കാസര്‍കോട് ജില്ല. ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസര്‍കോട് ജില്ല. ആസ്ഥനം കാസര്‍കോട്.
കിഴക്ക് പശ്ചിമ ഘട്ടം, പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് കര്‍ണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(സൗത്ത് കാനറ ജില്ല), തെക്ക് കണ്ണൂര്‍ ജില്ല എന്നിവയാണ് കാസര്‍കോടിന്റെ അതിര്‍ത്തികള്‍. കാസര്‍കോട് ജില്ല കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പെടുന്നു. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ , കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളും ജില്ലയിലുണ്ട്. മലയാളത്തിന് പുറമേ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉര്‍ദു എന്നീ ഭാഷകള്‍ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്.
