കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലാതല യോഗ ഒളിമ്പ്യാഡ് മെയ് 24 ന് ശനിയാഴ്ച എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ: യു പി സ്‌കൂളില്‍ വെച്ച് നടക്കും. രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. അപ്പര്‍ പ്രൈമറിതലം (6, 7, 8 ) ക്ലാസ്സുകള്‍, സെക്കന്ററി തലം ( 9 -10) ക്ലാസ്സുകളിലെ സര്‍ക്കാര്‍ , എയ്ഡഡ്, വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായിരിക്കും. ‘ മെയ് 24 ന് രാവിലെ 9 മണിക്ക് മത്സരം തുടങ്ങും . മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ട് വരേണ്ടതാണ്. വിവരങ്ങള്‍ക്ക് 9495066844/ 94474 49710/
8129119129/ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
