കാഞ്ഞങ്ങാട് : മാണിക്കോത്തെ പള്ളിക്കുളത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ച സംഭവം നാടിന്റെ നൊമ്പരമായി ‘ . ഇന്നലെ വൈകിട്ടാണ് മണിക്കോത്തെ പഴയ പള്ളിക്കുളത്തില്‍ 9 വയസുകാരന് ഹാഫിസും 11 വയസുകാരന് അന്‍വറും മുങ്ങി മരിച്ചത്. ഹാഫീസും അന്‍വറും അടക്കം നാലു കുട്ടികള്‍ ആണ് കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്. ആഴം കുറഞ്ഞ ഭാഗത്താണ് കുട്ടികള്‍ ഇറങ്ങിയത്. ഇതിനിടെ ഒരു കുട്ടിയുടെ ചെരുപ്പ് ഒഴുകിപ്പോയി. ഇതെടുക്കാനുള്ള ശ്രമത്തിനിടെ മൂന്നു കുട്ടികള്‍ ആഴം കൂടിയ ഭാഗത്ത് എത്തുകയും മുങ്ങി താഴുകയുമായിരുന്നു. സംഭവം അറിഞ്ഞു എത്തിയ നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് കുളത്തില്‍ തിരച്ചില്‍ നടത്തി കുട്ടികളെ പുറത്തെടുത്തു അബോധാവസ്ഥയില്‍ ആയിരുന്ന മൂന്ന് കുട്ടികളെയും ഉടന്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്‍വറും ഹാഫിസും മരിച്ചു. അന്‍വറിന്റെ സഹോദരന് ഹാഷിഖിനെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.
കുളക്കടവില്‍ വച്ച് ഒരാളുടെ ചെരിപ്പ് പടവില്‍ നിന്നും വെള്ളത്തിലേക്ക് തെറിച്ചു വീണു ഇത് എടുക്കാന്‍ അഫാസ് വെള്ളത്തില്‍ ഇറങ്ങി. അന്‍വറും ഹാഷിമും രക്ഷിക്കാനായാണ് വെള്ളത്തില്‍ ഇറങ്ങിയത്. കരയില്‍ ഉണ്ടായിരുന്ന അജ്വദ് ഓടിച്ചെന്ന് പള്ളിയിലുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞു നൂറു കണക്കിന് ആളുകള്‍ പള്ളിക്കുളത്തിലും ആശുപത്രിയിലും എത്തി. എം എല്‍ എമാരായ ഇ ചന്ദ്രശേഖരന്, എം രാജഗോപാലന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത അടക്കമുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും എത്തിയിരുന്നു. മരിച്ച അന്‍വറിന്റെയും ചികിത്സയിലുള്ള ഹാഷിമിന്റെയും മാതാപിതാക്കള്‍ ഹൈദറും ആബിദയും മലേഷ്യയിലാണ്. നഴ്സായിരുന്ന
ആബിദയ്ക്ക് മാണിക്കോത്തെ സ്വകാര്യ ആശുപത്രി യില്‍ ജോലി കിട്ടിയതോടെയാണ് കുടകില്‍ നിന്ന് ഇവര്‍ കാഞ്ഞങ്ങാട്
എത്തുന്നത്.
മഡിയനിലെ തൗഫീഖ് ക്വാര്‍ട്ടേഴ്സില്‍ താമസവുമാക്കി. ആശുപത്രി പൂട്ടിയതോടെ ആബിദ മലേഷ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് പോയി. മക്കള്‍ അന്‍വറിനെയും ഹാഷിമിനെയും അജ്വദിനെയും ഇവിടെ ഉമ്മയെ എല്പ്പിച്ചായിരുന്നു ആബിദ പോയത്. മൂന്നു കുട്ടികളെയും നോക്കുന്നത് ഇവ രാണ്. മറ്റു കുടുംബാംഗങ്ങള്‍ എല്ലാ വരും കുടകിലാണു ള്ളത്. അതിനാല്‍ അന്‍വറിന്റെ മൃതദേഹം കുടക് അയ്യങ്കേരിലേക്ക് കൊണ്ടു പോകും. ചിത്താരി ഹിമായത്തുല്‍ ഇസ്ലാം യുപി സ്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിയാണ് അന്‍വര്‍. അഫാസ് ഏഴാം തരത്തിലും പഠിക്കുന്നു.
പാലക്കയിലെ എം എന്‍ അസീസിന്റെയും ആയിഷയുടെയും മകനാണ് അഫാസ്.
