കാസര്‍കോടിന് ആവേശപ്പൂരം സമ്മാനിച്ച് സംസ്ഥാന ജേണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പും, ഉത്തരമേഖലാ വടംവലി മല്‍സരവും സംസ്ഥാന ജേണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം പ്രസ് ക്ലബ്ബും ഉത്തരമേഖലാ വടംവലിയില്‍ ഡിവൈ എഫ് ഐ ജില്ലാകമ്മിറ്റിയും (കൊസാംബി ബേത്തൂര്‍പാറയും) കപ്പ് ഉയര്‍ത്തി

കാസര്‍കോട്: കമ്പയുടെ ചലനങ്ങളില്‍ മാത്രം ശ്രദ്ധിച്ച്, കൊമ്പ് കോര്‍ക്കുന്ന എതിരാളികളെ മുട്ടുകുത്തിക്കുന്ന കമ്പപ്പോരിന്റെ .
ഇതുവരെയായും കാണാത്ത ആവേശപ്പൂരമാണ് കാസര്‍കോടിന് സമ്മാനിച്ചത്.
ആവേശം കൊടിമുടി കയറിയപ്പോള്‍ മഴ പോലും ഒന്ന് മാറി നിന്നു.കമ്പത്തട്ടിനെ വിറപ്പിച്ച് ടീമുകള്‍ക്കായി കാളക്കൂറ്റന്‍മാരെപ്പോല, ഓരോത്തരും കമ്പ ആഞ്ഞു വലിച്ചപ്പോള്‍, ഗ്യാലറി ആവേശം കൊണ്ട് വീര്‍പ്പുമുട്ടി.കാസര്‍കോട് പ്രസ്‌ക്ലബ്ബ് ആതിഥേയത്വം വഹിച്ച സംസ്ഥാന ജേണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പും,ഉത്തരമേഖലാ വടംവലി മല്‍സരവും
കാസര്‍കോട് പ്രസ് ക്ലബിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ നടന്നത്.
സംസ്ഥാന ജേണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പില്‍
മാധ്യമ പ്രവര്‍ത്തകരുടെ വീറും വാശിയും പ്രകടമായ കമ്പപ്പോരില്‍
കണ്ണൂര്‍ പ്രസ്‌ക്ലബ്ബിനെ പരാജയപ്പെടുത്തി മലപ്പുറം പ്രസ്‌ക്ലബ്ബ് കപ്പുയര്‍ത്തി.
കെയുഡബ്‌ളിയു ജെ സംസ്ഥാന ടീം,
പത്തനംതിട്ട പ്രസ് ക്ലബ്ബ് ടീം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കമ്പവലിയുടെ മനോഹാരിതയും, ആവേശവും സമന്വയിച്ച മത്സരമായിരുന്നു ഉത്തരമേഖലാ വടം വലി മത്സരത്തിന്റെ
ഫൈനലില്‍
മത്സരത്തില്‍
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ഇറങ്ങിയ
ജിംഖാന മാവുങ്കാലിനെ മുട്ടുകുത്തിച്ച്
ഡിവൈ എഫ് ഐ ജില്ലാകമ്മിറ്റിക്ക് വേണ്ടി ഇറങ്ങിയ
കൊസാംബി ബേത്തൂര്‍പാറ അവരുടെ 42 കിരീടം സ്വന്തമാക്കി.
എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി യുവധാര അരമങ്ങാനവും,
സ്‌കിന്നേഴ്സ് കാസര്‍കോടിന് വേണ്ടി എകെജി ചാമക്കുഴിയും മൂന്നാം നാലും സ്ഥാനങ്ങള്‍ നേടി.
യൂത്ത് ലീഗ് ജില്ലാകമ്മിറ്റിക്ക് വേണ്ടി ബ്രദേഴ്സ് കൂടാനവും, മറ്റ് ടീമുകളായ എ കെ ജി വട്ടം തട്ട, പിആര്‍എസ് പെര്‍ള,ഭഗവതി പൊടിപ്പളം, വൈഗ ഫ്രണ്ട്സ് പള്ളത്തടുക്ക എന്നീ ടീമുകളാണ് ഉത്തരമേഖലാ വടം വലി ചാമ്പ്യന്‍ഷിപ്പില്‍ കൊമ്പ് കോര്‍ത്തത്ത്.
ആഘോഷ നിറവില്‍ വിജയികക്കുള്ള ട്രോഫികളും,ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.
കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ രണ്ട് ടീമും കോഴിക്കോട് , പാലക്കാട് പ്രസ് ക്ലബുകള്‍ ടീമുകള്‍ കമ്പക്കാരന്‍ അവരുടെ ശക്തി തെളിയിച്ചു.
.വടംവലി അസോസിയേഷന്‍ ഭാരവാഹികള്‍ അടങ്ങുന്ന ടെക്‌നിക്കല്‍ കമ്മിറ്റിയാണ് മത്സരം നിയന്ത്രിച്ചത്.ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണവും ചാമ്പ്യന്‍ഷിപ്പിനുണ്ടായിരുന്നു

 

error: Content is protected !!