പുല്ലൂര്‍ -പെരിയ വി എഫ് പി സി കെ സ്വാശ്രയ കര്‍ഷക സമിതി വാര്‍ഷിക പൊതുയോഗവും മികച്ച കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടന്നു

പെരിയ :വി എഫ് പി സി കെ സ്വാശ്രയ കര്‍ഷക സമിതി പുല്ലൂര്‍ -പെരിയയുടെ 19 ആം വാര്‍ഷിക പൊതുയോഗവുംമികച്ച കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടന്നു. പെരിയ ചെക്കിപ്പള്ളം വിപണി കെട്ടിടത്തില്‍ നടന്ന ചടങ്ങ് പുല്ലൂര്‍ -പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍
ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡണ്ന്റ് വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി ദിവ്യ റിപ്പോര്‍ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ മരായ ടി വി അശോകന്‍, ടി രാമകൃഷ്ണന്‍ നായര്‍,പുല്ലൂര്‍ -പെരിയ കൃഷി ഓഫീസര്‍ ജയപ്രകാശ്, കേരളബാങ്ക് പെരിയ ബ്രാഞ്ച് മാനേജര്‍ ഉണ്ണി ബി ടി, വി എഫ് പി സി കെ ജില്ല മാനേജര്‍ യു രാജേഷ് , ഡെപ്യൂട്ടി മാനേജര്‍ ജിജോ രവീന്ദ്രന്‍ , നവ്യ, എന്നിവര്‍ സംസാരിച്ചു. സമിതി വൈസ് പ്രസിഡണ്ട് ഹരി പെരിയക്കാരന്‍ സ്വാഗതവും ബോര്‍ഡ് അംഗം ഗോപിനാഥന്‍ നായര്‍ നന്ദിയും പറഞ്ഞു. സ്വാശ്രയ സമിതിയില്‍ പഴം പച്ചക്കറികള്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് കിലോക് 5 രൂപ പ്രകാരം പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും നിക്കിവെക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയില്‍ നിന്നും അംഗീകരം ലഭിക്കുന്നതിനായി നിവേദനം നല്‍കി.

error: Content is protected !!