ദേശീയപാത 66: കാഞ്ഞങ്ങാട് തകര്‍ന്ന സ്ഥലങ്ങള്‍ ചെയര്‍പേഴ്‌സനും സംഘവും സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്:കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ തകര്‍ന്ന ദേശീയപാത 66 കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളില്‍ തകര്‍ന്ന സ്ഥലങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാതയും സംഘവും സന്ദര്‍ശിച്ചു.ചെമ്മട്ടം വയല്‍ ,കൂളിയങ്കാല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിന് ശേഷമാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഔദ്യോഗിക സന്ദര്‍ശനം നടത്തിയത്.നിര്‍മ്മാണത്തിലെ പിഴവിനെ തുടര്‍ന്ന് പലയിടങ്ങളിലും സര്‍വീസ് റോഡുകളാണ് തകര്‍ന്നത് ഇതുകൊണ്ടുണ്ടായ മണ്ണൊലിപ്പിനെ തുടര്‍ന്ന് വീടുകളില്‍ താമസിക്കുന്നതും വാഹന ഗതാഗതവും വളരെ പ്രയാസപ്പെട്ട രീതിയിലാണ് ഉള്ളത് .യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം ഉണ്ടാക്കി ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് ബന്ധപ്പെട്ട കരാറുകാര്‍ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകണമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍,നിര്‍മ്മാണ കരാറുകാര്‍ എന്നിവരുമായി അതാത് സ്ഥലങ്ങളില്‍ തന്നെ ചര്‍ച്ചകള്‍ നടത്തിപരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കി.സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ വി സരസ്വതി ,കൗണ്‍സിലര്‍മാരായ കെ രവീന്ദ്രന്‍ ,മുഹമ്മദ്കുഞ്ഞി ഡപ്യൂട്ടികലക്ടര്‍ റമീസ് രാജ ,തഹസില്‍ദാര്‍ പി ശശികുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍മാരായ എം രാജന്‍ , കെ ഹരികൃഷ്ണന്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

error: Content is protected !!