പള്ളിക്കര : രാജ്യത്തെ ശാസ്ത്രപുരോഗതിയില്‍ നയിച്ച ധീരനായ ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെന്ന് കെ.പി സി സി മെമ്പര്‍ ഹക്കിം കുന്നില്‍ പറഞ്ഞു. പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം വൈസ് പ്രസിഡണ്ട് എന്‍.ഭാസ്ക്കരന്‍ അധ്യക്ഷനായി.എം പി.എം ഷാഫി, മഹേഷ് കുമാര്‍ തച്ചങ്ങാട്, കണ്ണന് കരുവാക്കോട്, യശോദ നാരായണന്, ബി.ടി രമേശന്,ധനഞ്ജയന് കരുവാക്കോട്, രാജു കുറിച്ചിക്കുന്ന്,ടി.ശശിധരന് പാക്കം, പുഷ്പവതി തച്ചങ്ങാട്, വിനീത അരവത്ത്, സിന്ധു ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
പള്ളിക്കര മണ്ഡലം 21-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം യോഗം കെപിസിസി അംഗം ഹക്കീം കുന്നില്‍ ഉത്ഘാടനം ചെയ്തു.
ശേഖരന് കപ്പണയില് അദ്ധ്യക്ഷത വഹിച്ചു. ബി.ടി രമേശന്, ബി.എസ് പ്രതാപന്,കെ.നാരായണന് എന്നിവര്‍പ്രസംഗിച്ചു.
