കാഞ്ഞങ്ങാട് :കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന് ( കെ ജി എന്‍ എ) ലിനി പുതുശ്ശേരി ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ല ആശുപത്രിയില്‍ ലിനി അനുസ്മരണവും ചികിത്സാസഹായ വിതരണവും സംഘടിപ്പിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള ലിനി അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഡോ.ജീജ മുഖ്യാതിഥിയായി. നഴ്സിംഗ് സൂപ്രണ്ട് മാരായ ടി വി സ്നേഹലത , സി ലളിതാംബിക, ഒ.എ സോനാ, രാജന് എന്നിവര്‍ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട മൂന്ന് രോഗികള്‍ക്ക് വോക്കര്‍ നല്കി.
ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജലജ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അമ്പിളി പി പി സ്വാഗതം പറഞ്ഞു . ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി ദിവ്യ നന്ദി പറഞ്ഞു. ജില്ലയില്‍ എല്ലാ ആശുപത്രികളിലും ലിനി അനുസ്മരണവും സഹായ വിതരണവുംസംഘടിപ്പിച്ചു.
