അഴിമതിയും ധൂര്‍ത്തുമായി പിണറായി മോഡിയുമായി ഒത്ത് കളിക്കുന്നു.പി കെ ഫൈസല്‍

കാഞ്ഞങ്ങാട് : പിണറായി സര്‍ക്കാര്‍ കഴിഞ്ഞ നാലവര്‍ഷക്കാലമായി കേരളത്തെ വെല്ലുവിളിച്ച് അഴി മതിയും ധൂര്‍ത്തും കൊള്ളയുമായി മുന്നോട്ട് പോവുകയാണെന്നും സംഘപരിവാറുമായി ഒക്ക ചങ്ങാതിമാരായി ജനവഞ്ചന സമസ്ത മേഖലയിലേക്കും വ്യാപിപ്പിക്കുകയാണെന്ന് ഡി സി.സി പ്രസിഡന്റ് പി.കെ. ഫൈസല്‍ പറഞ്ഞു വാര്‍ഷികം ആഘോഷിക്കാന്‍ മാത്രമായി നൂറ് കോടിയിലധികം ചിലവഴിക്കുന്ന ഈ സര്‍ക്കാര്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പിണറായി സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ യു ഡി എഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ കരിദിനത്തിന്റെ ഭാഗമായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

‘ കാഞ്ഞങ്ങാട് എലൈറ്റ് പരിസരത്ത് നിന്നു ആരംഭിച്ച പ്രതിഷേധ ജാഥ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ പൊതുയോഗം ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രിന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു.മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.വി. കമ്മാരന്‍,എ കൂക്കള്‍ ബാലകൃഷ്ണന്‍,അഡ്വ. എന്‍. എ. ഖാലിദ്,സിവി തമ്പാന്‍, ബി. പി. പ്രദീപ് കുമാര്‍, പിവി സുരേഷ്, ഹരീഷ് പി നായര്‍, സി.വി. ഭാവനന്‍,എം. പി. ജാഫര്‍,എ ഹമീദ് ഹാജി, സി. മുഹമ്മദ് കുഞ്ഞി,ഉമേശന്‍ വെളുര്‍, മധുസൂദനന്‍ ബാലൂര്‍, സി. കെ. റഹ്‌മത്തുള്ള, കെ മുഹമ്മദ് കുഞ്ഞി, സി ശ്യാമള വിമല കുഞ്ഞികൃഷ്ണന്‍, ഷീബ ഉമ്മര്‍,സി കുഞ്ഞാമിന തുടങ്ങിയവര്‍പ്രസംഗിച്ചു.

error: Content is protected !!