ദളിത് പെണ്‍കുട്ടിയുടെ മരണം: പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: മലയോരത്തെ 17 കാരിയായ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കര്‍ണ്ണാടക മടിക്കേരി അയ്യങ്കേരിയില്‍ നിന്നും അറസ്റ്റു ചെയ്യുകയും റിമാന്റിലാവുകയും ചെയ്ത പാണത്തൂര്‍ ബാപ്പുകയത്തെ ബിജു പൗലോസിനെ മൂന്ന് ദിവസത്തേക്ക് കോടതി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു.

തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യാനുമാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്. ആറ് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. മൂന്ന് ദിവസം അനുവദിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തി പാണത്തൂര്‍ പുഴയില്‍ പവിത്രംകയയില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് ബിജു പൗലോസ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. മൃതദേഹം പുഴയിലൊഴുക്കാന്‍ കൊണ്ടുപോയ വാഹനത്തിന്റെ ഉടമയേയും വാഹനം ഓടിച്ചവരേയും അന്വേഷണ സംഘത്തിന് കണ്ടത്തേണ്ടതുണ്ട്. 2017 ല്‍ പെണ്‍ കുട്ടിയുടെ മലയോരത്തെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ 25 ലക്ഷം രൂപ കിട്ടിയാല്‍ കേസ് ഒത്തുതീര്‍ത്തു കൂടേയെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് അന്വേഷിച്ചിരുന്നു. 25 ലക്ഷം പോയിട്ട് രണ്ടരകോടി കിട്ടിയാല്‍ പോലും കേസ് ഒത്തുതീര്‍ക്കാനില്ലെന്നായിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ അച്ഛന്‍ ഇതിന് നല്‍കിയ മറുപടി. 25 ലക്ഷം രൂപ മുടക്കാന്‍ തയ്യാറായ സമ്പന്നനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ച് ഐജിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം കേരള ഹൈക്കോടതിയുടെ ശ്രദ്ധയിലും പെടുത്തി.

ഏതാനും വര്‍ഷങ്ങളായി കേ രള ഹൈക്കോടതിയുടെ നിരീ ക്ഷണത്തിലാണ് പെണ്‍കുട്ടിയുടെ തിരോധാന കേസ് അന്വേഷണം നടക്കുന്നത്. ഒന്നും രണ്ടും മാസം കൂടുമ്പോള്‍ തിരോധാന കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. അപ്പോഴെല്ലാം അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കണം. ഇന്നലെ തിരോധാന കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നു. മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ഉന്നയിച്ചിട്ടുള്ള മുഴുവന്‍ സംശയങ്ങളും ദൂരീകരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി.സ്‌നേഹലതയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരോധാനത്തില്‍ പാണത്തൂരിലെ മുന്‍ ബാറുടമയുടെ പങ്ക് അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. ഇതോടെ ക്രൈംബ്രാഞ്ച് ബാര്‍ ഉടമയെ കസ്റ്റഡിയിലെടുക്കാന്‍ നീക്കം തുടങ്ങിയതായാണ് സൂചന. ഹൈക്കോടതിയുടെ പരാമര്‍ശം വരുന്നതിന് മുമ്പുതന്നെ ക്രൈംബ്രാഞ്ച് മുന്‍ ബാര്‍ ഉടമയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയ ബിജു പൗലോസിനെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖ പ്പെടുത്തിയ ശേഷമാവും അനന്തര നടപടികള്‍. എന്തായാലും ഈ മാസം 31 നുള്ളില്‍ കേസഷണത്തിന്റെ മുക്കാല്‍ ഭാഗവും പൂര്‍ത്തിയാക്കിയേക്കും.

അന്വേഷണ സംഘതലവന്‍ ക്രൈംബ്രാഞ്ച് എസ്പി പ്രതീഷ തോട്ടത്തില്‍ മെയ് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്. അദ്ദേഹത്തിനും അദ്ദേഹത്തോടൊപ്പം വിരമിക്കുന്ന എസ്പിമാര്‍ക്കും മെയ് 22 ന് തിരുവനന്തപുരത്ത് യാത്രയയപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ പ്രതീഷ് തോട്ടത്തില്‍ നാളെ വൈകീട്ട് തിരുവനന്തപുരത്തേക്ക് വണ്ടി കയറും. തിരിച്ചെത്തിയ ശേഷ മാവും മറ്റ് നടപടികള്‍.
ഡിഎന്‍എ പരിശോധനയുടെ ഫലം പൂര്‍ണ്ണമായി ലഭിക്കുന്നതിന് മുമ്പ് തിരക്കിട്ട് ബിജുപൗലോസിനെ അറസ്റ്റ് ചെയ്യാനുള്ള ഒരു കാരണം പ്രതിഷ് തോട്ടത്തിലിന്റെ റിട്ടയര്‍ മെന്ററാണെന്നാണ് കരുതുന്നത്. ഹൈക്കോടതി അടുത്ത കേസ് ജൂണ്‍9 ലേക്ക്വെച്ചു

 

error: Content is protected !!