ചുള്ളിക്കരയില്‍ ബസിന് മുകളില്‍ മരം പൊട്ടി വീണു

ചുള്ളിക്കര: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് മുകളില്‍ മരം പൊട്ടി വീണ് ബസിന്റെ ഗ്ലാസ് തകര്‍ന്നു. ഡ്രൈവര്‍ക്ക് പരിക്ക്.
ചുള്ളിക്കര പാലത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട് – ബന്തടുക്ക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രിയ ബസാണ് അപകടത്തില്‍പെട്ടത്. അല്പനേരം ഗതാഗത കുരുക്കുണ്ടായി. നാട്ടുകാര്‍ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. രാജപുരം പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.

error: Content is protected !!