ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ”ഗാന്ധിയും ഗുരുവും- ഭാരതീയം” ലഹരി വിപത്തിനെതിരെ കൂട്ടായ്മ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ പി സുരേന്ദ്രന്‍ പള്ളിക്കരയില്‍ മെയ് 27 ന് പ്രസംഗിക്കും

ഉദുമ; ഗാന്ധിജിയും ശ്രീനാരായണ ഗുരുദേവനും ശിവഗിരിയില്‍ സമാഗമിച്ചതിന്റെ 100 ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 27 ന് വൈകുന്നേരം 3.30 മണിക്ക് പള്ളിക്കരയില്‍ ”ഗാന്ധിയും ഗുരുവും – ഭാരതീയം” ലഹരി വിപത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിക്കും. പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. മാധ്യമ പ്രവര്‍ത്തകനും എഴുത്ത്കാരനുമായ രവീന്ദ്രന്‍ രാവണീശ്വരം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലനും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുകുമാരന്‍ പൂച്ചക്കാടുംഅറിയിച്ചു.

error: Content is protected !!