മാവുങ്കാല്‍: ഹൈവേ വികസനം പൊറുതി മുട്ടി നാട്ടുകാര്‍. റോഡ് നിര്‍മ്മാണം നടക്കുന്ന മൂലക്കണ്ടം അണ്ടര്‍ പാസ്സില്‍ ശക്തമായി പെയ്ത മഴയില്‍ വെള്ളക്കെട്ട്. മതിയായ രീതിയില്‍ വെള്ളം ഒഴുകി പോകാന്‍ ഉള്ള ഓവുചാല്‍ നിര്‍മ്മാണത്തിലെ അപാകത ഇവിടെ വെള്ളക്കെട്ടിന് കാരണമായി. കാല്‍നട യാത്ര പോലും അസാധ്യമായ അവസ്ഥയില്‍ ആണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. പെരിയ കുറ്റിയടുക്കത്ത് കേന്ദ്രസര്‍വ്വകലാശാലക്കു സമീപം സര്‍വ്വീസ് റോഡില്‍ എടുത്തിട്ട മണ്ണില്‍ കണ്ണൂരില്‍ നിന്നു രാവിലെ മംഗ്ളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് താഴ്ന്നു. ഇവിടെയും അരമണിക്കൂറിലധികം വാഹന ഗതാഗതം നിലച്ചു. കാലിക്കടവില്‍ സര്‍വ്വീസ് റോഡില്‍ വെള്ളം കയറിയത് ആശങ്ക ഉയര്‍ത്തിയിരുന്നു. പുല്ലൂരിലും സര്‍വ്വീസ് റോഡില്‍ വെള്ളം കയറി. ചൊവ്വാഴ്ച അതിത്തീവ്രമഴയുണ്ടാവുമെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ് മൂന്നറിയിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
