കാഞ്ഞങ്ങാട് : സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിച്ച സംസ്ഥാന സര്‍ക്കാര്‍, ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി കൃഷ്ണന് ആവശ്യപ്പെട്ടു. സ്കൂള്‍ പാചക തൊഴിലാളി യൂണിയന് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവധി കഴിഞ്ഞ മിനിമം വേതന ഉപദേശക സമിതി പുന:സംഘടിപ്പിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജി മോഹനന് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി ടി കൃഷ്ണന് , കിഷോര്‍ കെ.ടി ,ദുര്‍ഗ്ഗേശ്വരി, സുഷമ സുരേഷ്, റീന സി, യാഗി എ വി എന്നിവര്‍ പ്രസംഗിച്ചു.
