കാഞ്ഞങ്ങാട് : കൊളവയല്‍ വിവേകാനന്ദ സാംസ്കാരിക കേന്ദ്രവും ആദ്ധ്യാത്മിക സമിതിയും ചേര്‍ന്ന് സ്വര്‍ഗീയ കൊളവയല്‍. ബി. കെ. നാരായണ ഗുരുസ്വാമിയുടെ സ്മരണാര്‍തം ഏര്‍പ്പെടുത്തിയ മകരഭാരതി പുരസ്കാരം അദ്ധ്യാത്മിക സാമൂഹ്യ സേവന മേഖലയില്‍ നിറ സാന്നിധ്യമായ മാണിക്കോത്ത് അയ്യപ്പ ഭജന മന്ദിരം സ്ഥാപകനുമായ മാണിക്കോത്ത് അരയവളപ്പ് കുഞ്ഞി കണ്ണന് ഗുരുസ്വാമിഅര്ഹനായി.1977മുതല്‍ ശബരിമല അയ്യപ്പസ്വാമിയുടെ ഭക്തനാണ്. അന്നുമുതല്‍ ഇന്നു വരെ കഴിഞ്ഞ 48വര്‍ഷമായി മുറ തെറ്റാതെ മണ്ഡല വൃതം അനിഷ്ഠിച്ചു നിരവധി ശിഷ്യ ഗണങ്ങളുമായി ശബരിമല ദര്‍ശനം നടത്തുന്നു. പുരസ്കാരവിതരണം 25ന് കൊളവയല്‍ വിദ്യാലയഹാളില്നടക്കും.
