നീലേശ്വരം: നീലേശ്വരം പ്രസ് ഫോറം പ്രസിഡണ്ടുമാരായിരുന്ന ബാലചന്ദ്രന്‍ നീലേശ്വരം, കെടിഎം രമേശന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഡി രാജന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത മന്ത്രിക്ക് ഉപഹാരം സമര്‍പ്പിച്ചു. ശില്പി മധു ബങ്കളം, ആര്‍ട്ടിസ്റ്റ് സന്തോഷ് പള്ളിക്കര, പ്രാദേശിക ശാസ്ത്രജ്ഞന്‍ ദിവാകരന്‍ കടിഞ്ഞിമൂല എന്നിവരെ മന്ത്രി പൊന്നാടയണിയിച്ചു. മുന്‍ എം.എല്‍ എ കെപി സതീഷ് ചന്ദ്രന്‍ ബാലചന്ദ്രന്‍ അനുസ്മരണവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എറുവാട്ട് മോഹനന്‍ കെടിഎന്‍ രമേശന്‍ അനുസ്മരണവും നടത്തി. കെടിഎന്‍ രമേശന്റെ ഫോട്ടോ മുന്‍ നഗരസഭ ചെയര്‍മാനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിമുന്‍ പരീക്ഷ കണ്‍ട്രോളറുമായ പ്രൊഫ.കെ.പി.ജയരാജന്‍, അനാച്ഛാദനം ചെയ്തു. പ്രസ്സ് ഫോറം സെക്രട്ടറി സുരേഷ് മടിക്കൈ, ജോ.സെക്ര രാഘവന്‍ ചോനമടം നീലേശ്വരം നഗരസഭ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍മാരായ ഷംസുദ്ദീന്‍ അറിഞ്ചിറ, വി ഗൗരി പി ഭാര്‍ഗവി, നഗരസഭ കൗണ്‍സിലര്‍ ഇ ഷ ജീര്‍,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ.വിസുരേഷ് കുമാര്‍ , വ്യാപാരി സമിതി നേതാവ് ഉദയന്‍ പാലായി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി വിജയകുമാര്‍ , അഡ്വ . കെ.പി നസീര്‍ , കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, കെ.വിചന്ദ്രന്‍ , എം ജെ ജോയ് , ടിവി ഉമേശന്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ആനിക്കില്‍ സോമരാജന്‍,ജേസീസ് സെക്രട്ടറി പി.വി സജിനി സജീവ്, ജേസി എലൈറ്റ് പ്രസിഡന്റ് കെ.എസ്. അനൂപ് രാജ് തുടങ്ങിയവര്‍ സംസാരിച്ചു. പി ശില്പ മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഉപജീവനം പദ്ധതിയുടെ ഭാഗമായി പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞന്‍ പി വി ദിവാകരന്‍ മരത്തൈകള്‍വിതരണം ചെയ്തു.
