ചുമട്ടുതൊഴിലാളി നിയമം കാലാനുസൃതമായി പരിഷ്‌കരിക്കുക: ചുമട്ടുതൊഴിലാളി യൂണിയന്‍; കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:-ചുമട്ടുതൊഴിലാളി നിയമം കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും തൊഴിലാളികള്‍ക്ക് വിശ്രമ കേന്ദ്രം അനുവദിക്കണമെന്നും.കാഞ്ഞങ്ങാട്ടെ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന് ഫുഡ് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും.കാഞ്ഞങ്ങാട് നടന്ന ചുമട്ടുതൊഴിലാളി യൂണിയന്‍(സിഐടിയു)കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ടി വി കരിയന്‍ നഗര്‍ല്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.ഏരിയാ വൈസ് പ്രസിഡണ്ട് മുരളീധരന്‍ മോനാച്ച അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി കെ മോഹന്‍ലാല്‍ സംഘടനാ റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി കെ ടി കുഞ്ഞുമുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ ഇ സെബാസ്റ്റ്യന്‍, എ അനില്‍കുമാര്‍, കെ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.സംഘാടകസമിതി ചെയര്‍മാന്‍ കാറ്റാടി കുമാരന്‍സ്വാഗതം പറഞ്ഞു. എന്‍ ബാലകൃഷ്ണന്‍ (പ്രസിഡണ്ട്), മുരളി മോനാച്ച,അശോകന്‍ അമ്പലത്തറ(വൈസ് പ്രസിഡണ്ട്മാര്‍),
കെ ഗംഗാധരന്‍ (സെക്രട്ടറി

 

error: Content is protected !!