മടിക്കൈ : മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് വാച്ച്മാനും സിപിഐ എം മടിക്കൈ ലോക്കല്‍ കമ്മിറ്റിയംഗവും കര്‍ഷക സംഘം അമ്പലത്തുകര വില്ലേജ് സെക്രട്ടറിയും നീലേശ്വരം ഏരിയാ ക്കമ്മിറ്റിയംഗവുമായിരുന്ന പി നാരായണന്‍ നായരുടെ സ്മരണയ്ക്ക് റാക്കോല്‍ ഒന്ന് ബ്രാഞ്ച് ഓഫിസിനു വേണ്ടി നിര്‍മ്മിച്ച നാരായണന്‍ നായര്‍ സ്മരക മന്ദിരം സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. അമ്പലത്തുകര ലോക്കല്‍ സെക്രട്ടറി ഒ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. നാരായണന്‍ നായരുടെ ഫോട്ടോ ജില്ല കമ്മിറ്റിയംഗം സി പ്രഭാകരനും, കുഞ്ഞമ്പു മാഷുടെ ഫോട്ടോ ജില്ല കമ്മിറ്റിയംഗം പി ബേബിയും അനാഛാദനം ചെയ്തു. തുടര്‍ന്ന് ഭാരത് സേവക് സമാജ് നല്‍കുന്ന മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം ലഭിച്ച മടിക്കൈ ബാങ്ക് പ്രസിഡന്റ് കെ നാരായണന്‍, കേരള സര്‍വകലാശാലയില്‍ നിന്നും സാഹിത്യത്തില്‍ പി എച്ച് ഡി നേടിയ ഡോ. പി കൃഷ്ണദാസ്, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ പി എച് ഡി നേടിയ ഡോ. വി അശ്വതി എന്നിവരെ സി പി ഐ എം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജന്‍ അനുമോദിച്ചു. എം രാജന്‍ മടത്തിനാട്ട്, കെ നാരായണന്‍, ശശിന്ദ്രന്‍ മടിക്കൈ,കെ സുജാത, കെ സാവിത്രി, എ വി ബാലകൃഷ്ണന്‍, സി ഗോപിനാഥന്‍, എം പദ്മനാഭന്‍, എന്നിവര്‍ സംസാരിച്ചു. കെ ഉണ്ണികൃഷ്ണന്‍ സ്വാഗതവും എന്‍ രാഘവന്‍ നന്ദിയും പറഞ്ഞു
