മൂന്ന് നാള്‍ നീണ്ടു നിന്ന പുസ്തകോത്സവത്തിന് സമാപനം

കാഞ്ഞങ്ങാട്: ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിച്ച മൂന്നുനാള്‍ നീണ്ട പുസ്തകോത്സവം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു. പുസ്തകമേളയുടെ ഭാഗമായി റീഡിംഗ് തിയറ്റര്‍, ലൈബ്രേറിയന്‍ സംഗമം, ഒ എന്‍ വി അനുസ്മരണം ,പി ജയചന്ദ്രന്‍ അനുസ്മരണം, വിദ്വാന്‍ കെ കെ നായര്‍ അനുസ്മരണം, അനുമോദന സദസ് എന്നിവയാണ് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ അമ്പത് പ്രസാധകരുടെ നൂറോളം സ്റ്റാളുകള്‍ പുസ്തകോല്‍സവത്തിലുണ്ടായിരുന്നു. സമാപന സമ്മേളനം നാടകകൃത്ത് രാജ്‌മോഹന്‍ നീലേശ്വരം ഉദ്ഘാടനം ചെയ്തു.കെ രവീന്ദ്രന്‍ അധ്യക്ഷനായി. പി വി കെ പനയാല്‍, ഡോ.പി പ്രഭാകരന്‍,ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ വിനോദ് കുമാര്‍ മേലത്ത്, മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി കമലാക്ഷ, പ്രൊഫ.ബി മുഹമ്മദ് അഹമ്മദ്, എം സുനീഷ് , സുനില്‍ പി മതിലകം, ജില്ലാ ലൈബ്രറി ഓഫീസര്‍ പി ബിജു എന്നിവര്‍ സംസാരിച്ചു.

error: Content is protected !!