ആരോഗ്യ മേഖലകളിലെ സുരക്ഷ വീഴ്ച ഗുരുതരം: ജനശ്രീ മിഷന്‍

ഉദുമ:പേവിഷബാധയ്ക്ക് ആശുപത്രികളില്‍ ചെന്ന് ആന്റി റാബിസ് വാക്‌സിന്‍ എടുത്തിട്ടും നിരവധി പേര്‍ പേ വിഷബാധയേറ്റ് മരിക്കുന്നത് ആരോഗ്യ മേഖലകളിലെ സുരക്ഷാ വീഴ്ചയാണെന്ന് ജനശ്രീ ഉദുമ മണ്ഡലം കമ്മിറ്റി ആരോപിച്ചു. റാബീസ് വാക്‌സിന്റെ നിര്‍മ്മാണ കമ്പനികള്‍ ശിതികരിച്ച സജ്ജീകരണങ്ങളൊടെയാണ് കേരള മെഡിക്കല്‍ കോര്‍പ്പറേഷന് നല്‍കുന്നതെങ്കിലും മെഡിക്കല്‍ കോര്‍പ്പറേഷനും ആശുപത്രി അധികൃതരും സുരക്ഷ മാനദണ്ഡം പാലിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നും തെരുവ് നായ്ക്കളില്‍ ഏബി.സി പദ്ധതി നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു .
കാല് മുറിച്ച് മാറ്റപെട്ട ജനശ്രി പ്രവര്‍ത്തകയുടെ ചികിത്സ ഫണ്ട് വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു
ജനശ്രീ മണ്ഡലം ചെയര്‍മാന്‍ പി വി ഉദയകുമാര്‍ അദ്ധ്യക്ഷം വഹിച്ചു. ജനശ്രീ ജില്ലാ ജനറല്‍ സെക്രട്ടറി രാജീവന്‍ നമ്പ്യാര്‍ യോഗം ഉദ്ഘാടനം ചെയ്തു.കെ പി സുധര്‍മ ,ചന്തു കുട്ടി ,സിനി രവികുമാര്‍ ,ശ്രുതി, രാജകല,മിസ്രിയ , ലിനി മനോജ്,വി പി അബ്ദുല്‍ ഖാദര്‍, ശോഭന മുല്ലച്ചേരി എന്നിവര്‍പ്രസംഗിച്ചു.

error: Content is protected !!