കാഞ്ഞങ്ങാട് : എലിവിഷം അകത്ത് ചെന്ന് വസ്ത്രസ്ഥാപനത്തിലെ ജീവനക്കാരന് മരിച്ചു. ചെമ്മട്ടംവയല്‍ ആലയി അടമ്പിലെ സുനില്‍കുമാര്‍ (47) ആണ് മരിച്ചത്. ഈ മാസം 10 ന് എലിവിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ട സുനില്‍ കുമാര്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത് . കാഞ്ഞങ്ങാട് ടൗണിലെ വസ്ത്രാല ജീവനക്കാരനായിരുന്നു. ഭാര്യ: വി. എന്‍. ദിവ്യ. മകന്: യദുനന്ദ്. സഹോദരങ്ങള്‍: ഗംഗാധരന്, കോരന്, ബാലന്, പരേതനായ കുഞ്ഞിരാമന്.
