കാഞ്ഞങ്ങാട് : കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ അമ്പത്തൊന്നാം സംസ്ഥാന സമ്മേളനം പടന്നക്കാട് കാര്‍ഷിക കോളേജില്‍ മെയ് 16, 17 തീയതികളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
മെയ് 16ന് ഉച്ചക്ക് 1.30 ന് കൗണ്‍സില്‍ യോഗവും തുടര്‍ന്ന് ‘യൂ.ജി.സി. ഡ്രാഫ്റ്റ് റെഗുലേഷന്‍ 2025 പ്രതിരോധവും’ എന്ന വിഷയത്തില്‍ സെമിനാറും നടക്കും. സിപിഎംജില്ലാ സെക്രട്ടറിയും സമ്മേളന രക്ഷാധികാരിയുമായ എം രാജഗോപാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ രാജ്മോഹന്‍ അദ്ധ്യക്ഷത വഹിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് ജോയിന്റ് സെക്രട്ടറി സി.വി ഡെന്നി സംസാരിക്കും. തുടര്‍ന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 17 -ന് രാവിലെ 9 ന്
നടക്കുന്ന സമ്മേളനത്തില്‍ കാര്‍ഷിക സര്‍വകലാശാലയുടെ മഞ്ചേശ്വരം മുതല്‍ ബാലരാമപുരം വരെയുള്ള വിവിധ കേന്ദ്രങ്ങളില്‍ നിന്നും ജീവനക്കാരുടെ 250 പ്രതിനിധികള്‍ പങ്കെടുക്കും.
സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ സഖാവ് ടി പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
അസോസിയേഷന്‍ പ്രസിഡന്റ് എന്‍.ആര്‍.സാജന്‍ അധ്യക്ഷത വഹി ക്കും. സ്വാഗത സംഘം ചെയര്‍മാന്‍ വി.വി.രമേശന്‍ സ്വാഗതം പറയും ‘ സമ്മേളനത്തില്‍ അധ്യാപക, തൊഴിലാളി പെന്‍ഷന്‍ സംഘടനകളുടെ നേതാക്കള്‍ സംസാരിക്കും. ഉച്ചക്ക് 2 യാത്രയയപ്പ് സമ്മേളനം കെ വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും സംസ്ഥാന വൈസ് സുജാത അധ്യക്ഷനാവും വൈകിട്ട് 4 ന് ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും. 1998ല്‍ പടന്നക്കാട് കാര്‍ഷിക കോളേജ് രൂപീകൃതമായതിനുശേഷം ആദ്യമായാണ് സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളുന്നത്.
പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ സ്വാഗതസംഘം ചെയര്‍മാന്‍, വി.വി.രമേശന്‍, എം.പ്രിയേഷ്, പബ്‌ളിസിറ്റി കമ്മറ്റി ചെയര്‍മാന്‍ എം സതീഷ് കുമാര്‍, ജെ അജിത്ത് , സി.വി.രാജേഷ്, എം.വി.ജിഷ്ണുരാജ് എന്നിവര്‍ സംബന്ധിച്ചു.
