കാസര്‍കോട്: ജെസിബി ഓപ്പറേറ്ററെ വാടക വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കിളിംഗാറിലെ ഗണേഷി(36) നെ ആണ് ബദിയഡുക്ക പോലീസ്അറസ്റ്റ് ചെയ്തത്. കര്‍ണ്ണാടക, സുള്ള്യ, പേരാജെ നിധിമല സ്വദേശിയായ ടി.എന്‍ കുമാര്‍ (26) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ് . പാടലടുക്ക, നിടുഗളയിലെ വീട്ടിലാണ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ തിങ്കളാഴ്ച വൈകിട്ട് കണ്ടെത്തിയത്. ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയതായിരുന്നു. പിന്നീട് ഒരു സുഹൃത്ത് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. പല തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍ സംശയം തോന്നി സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെസിബി ഉടമ എന്‍. മഹേഷ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഗണേഷിന്റെ ഭീഷണി കാരണമാണ് ആത്മഹത്യ ചെയ്തതെന്നുവ്യക്തമായത്..
