കാഞ്ഞങ്ങാട് : വിമുക്തഭടന്‍മാരുടെ സംഘടനയായ അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ആന്റ് സൈന്യ മാതൃശക്തി കാസര്‍കോട് ജില്ലാ പ്രശിക്ഷണ്‍ വര്‍ഗ് (എ ബി പി എസ് എസ് പി കേരളം) 2025 കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്‍. രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജീവന്‍ പാലോട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ ആമുഖഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് സഞ്ജയന്‍ മുഖ്യ പ്രഭാഷണം നടത്തി. കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രം റിട്ട. മാനേജര്‍ ടി. ദിനേശന്‍ ആത്മ നിര്‍ ഭര്‍ ഭാരത് എന്ന വിഷയത്തില്‍ ക്ലാസെടുത്തു.തുടര്‍ന്ന് വിവിധ വിഷയാവതരണവും , ചര്‍ച്ചയും നടന്നു. സംഘടനാ സംസ്ഥാന പ്രസിഡന്റ് മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ,പി. സജീവന്‍ മാസ്റ്റര്‍, തമ്പാന്‍ മേലത്ത്, കെ. സേതുമാധവന്‍, വി.ജി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ പി രാജന്‍ സ്വാഗതവും, സൈന്യ മാതൃശക്തി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീഷ്മവത്സരാജ് നന്ദിയുംപറഞ്ഞു.
