കാഞ്ഞങ്ങാട്: 2024-25 അധ്യയന വര്‍ഷത്തിലെ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ സദ്ഗുരു പബ്ലിക് സ്‌കൂള്‍ തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിച്ചു. പരീക്ഷ എഴുതിയ 42 കുട്ടികളില്‍ 41 ഡിസ്റ്റിംങ്ഷനും 1 ഫസ്റ്റ് ക്ലാസ്സും നേടിക്കൊണ്ട് ഉന്നത വിജയം കൈവരിച്ചത്. ഈ മികച്ച നേട്ടം കരസ്ഥമാക്കിയവരില്‍ 28 കുട്ടികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയിട്ടുണ്ട്. നിവേദ്യ. എം. 98.6 ശതമാനം മാര്‍ക്ക് നേടിക്കൊണ്ട് സ്‌കൂള്‍ ടോപ്പറായി. അമിഷ കെ പ്രജിത്ത്, ഫാത്തിമത്ത് മിന്‍ഹ എന്നീ കുട്ടികള്‍ 97.6 ശതമാനം മാര്‍ക്കും കരസ്ഥമാക്കി. മലയാളം സയന്‍സ് എന്നീ വിഷയങ്ങളില്‍ ഓരോന്നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ രണ്ടു കുട്ടികളും നൂറില്‍ നൂറ് മാര്‍ക്ക് നേടി ചരിത്രവിജയം സ്‌കൂളിന് സമ്മാനിച്ചു. വിജയിച്ച വിദ്യാര്‍ത്ഥികളോരോരുത്തരെയും സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പാള്‍ ആന്റ് സ്റ്റാഫും അഭിനന്ദിച്ചു.
