നീലേശ്വരം: നീലേശ്വരം സ്വദേശി ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ ഹൃദയഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പേരോല്‍ വള്ളിക്കുന്നിലെ കെ.വി.പുരുഷോത്തമന്‍ (51) ആണ് മരണപ്പെട്ടത്. ഭാര്യ: രാഗിണി .മക്കള്‍: നയന്‍ കേശവ്, നഭയ കേശവ് . മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്ന് ബന്ധുക്കള്‍അറിയിച്ചു.
