നീലേശ്വരം: ദീര്‍ഘകാലം മാതൃഭൂമി ലേഖകനായിരുന്നബാലചന്ദ്രന് നീലേശ്വരത്തിന്റെ സ്മരണക്കായി നീലേശ്വരം പ്രസ് ഫോറവും കുടുംബവും ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മാധ്യമ പുരസ്കാരം മാതൃഭൂമി തൃക്കരിപ്പൂര്‍ റിപ്പോര്‍ട്ടര്‍ പി ശില്പക്ക്. കല്ലുമ്മക്കായ കൃഷിയുമായി ബന്ധപ്പെട്ട് ‘നേട്ടം കൊയ്യാം നോട്ടം വേണം’ എന്ന പരമ്പരയാണ് ശില്പയെ അവാര്‍ഡിന് അര്‍ഹയാക്കിയതെന്ന് പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം സെക്രട്ടറി സുരേഷ് മടിക്കൈ എന്നിവര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ പരീക്ഷ കണ്ട്രോളര് പ്രൊഫ.കെ.പി.ജയരാജന് ചെയര്‍മാനും ചരിത്രകാരന് ഡോ.സി. ബാലന്, എഴുത്തുകാരി ബിന്ദു മരങ്ങാട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. .10001 രൂപയും ശില്പവും പ്രശസ്തി പത്രവും ആണ് അവാര്‍ഡ്. മെയ് 19ന് നീലേശ്വരത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പൂര്‍ത്തിയാക്കിയതിനു ശേഷം 2023 ജനുവരിയിലാണ് മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തുടക്കം മാതൃഭൂമി കാസര്‍കോട് ജില്ലാ ബ്യൂറോയിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി മാതൃഭൂമി തൃക്കരിപ്പൂര്‍ റിപ്പോര്ട്ടായിജോലിചെയ്യുന്നു
