കാഞ്ഞങ്ങാട് : മടിയന്‍ ജവാന് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ഫ്ളഡ്ലൈറ്റ് 5’s ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അതിഞ്ഞാല്‍ സോക്കര്‍ ടര്‍ഫില്‍ നടന്നു. മത്സരത്തില്‍ അബി ഫ്രണ്ട്സ് ബത്തേരിക്കല്‍ ഒന്നാം സ്ഥാനവും, പ്രതിഭാ കൊളവയല്‍ രണ്ടാം സ്ഥാനവും നേടി. ഏറ്റവും നല്ല കളിക്കാരനായി അബി ഫ്രണ്ട്സ് ബത്തേരിക്കലെ കണ്ണനെയും, ഏറ്റവും നല്ല കീപ്പറായി പ്രതിഭാ കൊളയിലെ ചാച്ചുവിനെയും, ഏറ്റവും നല്ല ഡിഫെന്ററായി അബി ഫ്രണ്ട്സ് ബത്തേരിയിലെ റോണിയെയും തിരഞ്ഞെടുത്തു,
മത്സര വിജയികള്‍ക്കായുള്ള ഒന്നാം സമ്മാനമായ പത്തായിരം രൂപയും ട്രോഫിയും സ്പോണ്സര് ചെയ്തത് ജവാന് യുഎഇ കമ്മിറ്റിയും, രണ്ടാം സമ്മാനം 7000 രൂപ സ്പോണ്സര് ചെയ്തത് മടിയനിലെ പ്രണവിന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങളുമാണ് സ്പോണ്സര് ചെയ്തത്. സി പി ഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം പൊക്ലന്‍ സമ്മാനങ്ങള്‍വിതരണംചെയ്തു.
മടിയന്‍ ജവാന് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ഏകദിന ജില്ലാതല ഫ്ളഡ്ലൈറ്റ് 5’s ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്: അബി ഫ്രണ്ട്സ് ബത്തേരിക്കല്‍ ജേതാക്കള്‍; സി പി ഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം പൊക്ലന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
