ദേശീയ പണിമുടക്ക്: യു ഡി ടി എഫ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

കാഞ്ഞങ്ങാട്: മെയ് 20ന് നടക്കുന്ന ദേശീയ പണി മുടക്കിന്റെ പ്രചരണാര്‍ത്ഥം ഐക്യ ജനാധിപത്യ ട്രേഡ് യൂണിയന്‍ (യു.ഡി.ടി.എഫ്) ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി.എസ് ടി യു സംസ്ഥാന ജന.സെക്രട്ടറി കെ പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ജില്ല പ്രസിഡന്റ് പി ജി ദേവ് അധ്യക്ഷത വഹിച്ചു.എസ് ടി യു സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി കെ.എം. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. പണിമുടക്കിന്റെ ഭാഗമായി പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പണിമുടക്ക് ദിവസം നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിക്കാനും തീരുമാനിച്ചു. ,ടിവി ഉമേഷന്‍,എ അഹമ്മദ് ഹാജി,മുത്തലിബ് പാറക്കെട്ട്,പി ഐ എ ലത്തീഫ്,ടി വി കുഞ്ഞിരാമന്‍,ബിഫാത്തിമ ഇബ്രാഹിം,തോമസ് സെബാസ്റ്റ്യന്‍,ആര്‍ വിജയകുമാര്‍,ലത സതീഷ്,എന്‍ ഗംഗാധരന്‍,എ കുഞ്ഞമ്പു പ്രസംഗിച്ചു. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.
യു ഡി ടി എഫ് ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കി. ഷറീഫ് കൊടവഞ്ചി (ചെയര്‍),പി ജി ദേവ് (ജന.കണ്‍),എന്‍ വിജയന്‍ (വൈസ് ചെയര്‍),ഡോ: നാഷണല്‍ അബ്ദുള്ള (ജോ.കണ്‍),കെ എം ശ്രീധരന്‍,തോമസ് സെബാസ്റ്റ്യന്‍,അഷ്‌റഫ് എടനീര്‍,മുത്തലിബ് പാറക്കെട്ട്,പി ഐ എ ലത്തീഫ്,റിജോ ആനന്ദ്,രാഘവന്‍ മേല്‍പ്പറമ്പ്,ടി വി ഉമേഷ്,ടി ഗംഗാധരന്‍, സി.ബാലന്‍ ചീമേനി,അനയറ രമേഷ്,നാഷിദ് പാലോട്,മുരുകന്‍ അംബേദ്കര്‍പുരം,ബേബി പന്തല്ലൂര്‍,അബ്ദുല്‍ റഹ്‌മാന്‍ (കമ്മിറ്റിഅംഗങ്ങള്‍).

error: Content is protected !!