ശാക്തേയ ദേവി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ടം സമാപിച്ചു

കാഞ്ഞങ്ങാട്: കൊളവയല്‍ അടിമയില്‍ ശാക്തേയ ദേവീക്ഷേത്ര പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം സമാപിച്ചു. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കുട്ടിച്ചാത്തന്‍, ഭൈരവന്‍, പൊട്ടന്‍ തെയ്യം കുറത്തിയമ്മ, ചാമുണ്ഡേശ്വരി, വിഷ്ണുമൂര്‍ത്തി, രക്തേശ്വരി, ഗുളികന്‍ ദൈവം എന്നിവ അരങ്ങിലെത്തി. വിദേശികള്‍ അടക്കം നിരവധി ഭക്തജനങ്ങള്‍ കളിയാട്ട മഹോത്സവത്തില്‍ പങ്കാളികളായി. ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തില്‍ അന്നദാനവും ഉണ്ടായി.

 

error: Content is protected !!