കാസര്‍കോട് ഗവ:പോളിടെക്‌നിക്ക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റേണ്‍ഷിപ്പ് ആന്റ് ഹാന്‍ഡ്‌സ് ഓണ്‍ ട്രെയിനിങ് പ്രോഗ്രാം നടത്തി

കാഞ്ഞങ്ങാട്:മെഡിമാന്‍സ് ബയോമെഡിക്കല്‍സ് കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് കാസര്‍കോടിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്‌മെന്റ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഇന്റേണ്‍ഷിപ് ആന്റ് ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിങ് പ്രോഗ്രാം കാഞ്ഞങ്ങാട് പി സ്മാരക ഹാളില്‍ നടന്നു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് ഉദ്ഘാടനം ചെയ്തു.ഐ എം എ പ്രസിഡന്റും പ്രമുഖ സീനിയര്‍ അനസ്‌തെഷ്യ ഡോക്ടര്‍ ഡോ. ശശിധര റാവു അധ്യക്ഷത വഹിച്ചു.മെഡിമാന്‍സ് ബയോമെഡിക്കല്‍സ് മാനേജിങ് പാര്‍ട്ണര്‍സ് അഭിജിത്ത് കളത്തില്‍പറമ്പില്‍, ശ്രീജിത്ത് കളത്തില്‍ പറമ്പില്‍, അശ്വതി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. മെഡിമന്‍സ് ബയോമെഡിക്കല്‍സ് എന്‍ജിനീര്‍മാരായ അമല്‍, അതുല്‍, മൃദുല, വൈഷ്ണവ് എന്നിവര്‍ ട്രെയിനിങ് കോര്‍ഡിനേറ്റ് ചെയ്തു. ജില്ലയിലെ എല്ലാവിധ മെഡിക്കല്‍ ഉപകരണങ്ങളും സര്‍വീസ് ചെയ്യുന്ന ഒരേയൊരു സ്ഥാപനമാണ് മെഡിമാന്‍സ് ബയോമെഡിക്കല്‍സ് എന്ന് ഡോ ശശിധര റാവു അഭിപ്രായപ്പെട്ടു.

error: Content is protected !!