അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാന പ്രതിഷ്ഠാദിന-സംക്രമപൂജ മഹോല്‍സവം നാളെ സമാപിക്കും: അതിയാമ്പൂര്‍ വനിത കൂട്ടായ്മ കലവറ വിഭവങ്ങള്‍ സമര്‍പ്പിച്ചു

മാവുങ്കാല്‍: മൂന്ന് ദിവസങ്ങളിലായി അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് നടക്കുന്ന പ്രതിഷ്ഠാദിനം മഹോല്‍സവം നാളെ സംക്രമപൂജയോട് കൂടി സമാപിക്കും. പ്രതിഷ്ഠാദിനാഘോഷങ്ങളുടെ ഭാഗമായി അതിയാമ്പൂര്‍ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കലവറ വിഭവങ്ങള്‍ സമര്‍പ്പിച്ചു. ഇന്ന്  വിവിധങ്ങളായ പരിപാടികള്‍ നടക്കും അടിയാര്‍കാവ് കാരണവര്‍ ചന്ദ്രബാബു മേലടുക്കത്തിന്റെ കാര്‍മ്മീകത്വത്തില്‍ വിവിധങ്ങളായ പൂജാദികര്‍മ്മങ്ങള്‍ നടന്നു.

കുട്ടികള്‍ക്കുളള ചിത്രരചനാ മല്‍സരം, പുരാണ വിജ്ഞാന പരീക്ഷ,ചിത്രകാരന്‍ കിരണ്‍ ബാബു മണല്‍ ഒരുക്കിയ ചിത്ര പ്രദര്‍ശനവും, ശ്രീ പാടാര്‍കുളങ്ങര ക്ഷേത്ര വാദ്യ സംഘം അവതരിപ്പിക്കുന്ന ശിങ്കാരി മേളം, ശ്രീ വിശ്വകര്‍മ്മ ഭജനസംഘത്തിന്റെ നേതൃത്വത്തില്‍ ഭക്തിഗാനസുധയും നടക്കും.കലാപരിപാടികളും നടക്കും.നാളെ വൈകീട്ട് 7 മണിക്ക് നടക്കുന്ന സമാദരം പരിപാടിയില്‍ പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍, സാഹിത്യകാരന്‍ നാലപ്പാടം പത്മനാഭന്‍ എന്നിവര്‍ക്ക് അടിയാര്‍ക്കാവിന്റെ സമാദരം സമര്‍പ്പിക്കും. എം.സി.മുരളീധരന്‍ മുഖ്യാതിഥിയാവും. മോഹന്‍ദാസ് അടിയാര്‍കാവ് അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരനും സാഹിത്യകാരനുമായ സുകുമാരന്‍ പെരിയച്ചൂര്‍ ആദരഭാഷണം നടത്തും. ലഹരി വിരുദ്ധ സന്ദേശവും സമ്മാനദാനവും എസ് എച്ച് ഒ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പി.അജിത്ത് കുമാര്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ വെച്ച് തറവാട്ട് അംഗങ്ങളെയും പ്രമുഖ വ്യക്തികളെയും ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.ദാമോദരന്‍, വാര്‍ഡ് മെമ്പര്‍ എം.വി.മധു,അജാനൂര്‍ പഞ്ചായത്ത് അംഗം കൃഷ്ണന്‍ മാസ്റ്റര്‍, പൊതുപ്രവര്‍ത്തകരായ പ്രസാദ് മിഥില,പി.ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. യോഗ രതീഷ് സ്വാഗതവും ഭരതന്‍ കണ്ടത്തില്‍ നന്ദിയും  പ്രകാശിപ്പിക്കും.

error: Content is protected !!