നീലേശ്വരം:കുടുംബശ്രീ ഹോസ്ദുര്‍ഗ് താലൂക്ക് തല കലാമേള അരങ്ങ് 2025ന് കോട്ടപ്പുറം വൈകുണ്ഠം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ തുടക്കമായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത അധ്യക്ഷയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി , കയ്യൂര്‍ – ചീമേനി പഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാര്‍ ,നീലേശ്വരം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷംസുദ്ദീന്‍ അറിഞ്ചിറ, വി ഗൗരി, ടി.പി. ലത, പി. ഭാര്‍ഗവി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി എം സന്ധ്യ, പി വിജയകുമാര്‍ , മുഹമ്മദ് പെരുമ്പ , റസാക്ക് പുഴക്കര കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, കെ.വി ചന്ദ്രന്‍ , കെ വി സുരേഷ് കുമാര്‍ , സേതു ബങ്കളം, പി.കെ അബ്ദുള്‍ മജീദ്, മലപ്പില്‍ സുകുമാരന്‍, ബിനീഷ് ജോയ് തുടങ്ങിവര്‍ സംസാരിച്ചു .
വൈകുണ്ഠം ഓഡിറ്റോറിയം കോട്ടപ്പുറം വെക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളള്‍, ടൗണ്‍ ഹാള്‍ എന്നീ വേദികളിലായി നടക്കുന്ന നാളെ സമാപിക്കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്തയുടെ അധ്യക്ഷതയില്‍ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ജില്ല മിഷന്‍ ഡി.എം.സി സി എച്ച് ഇക്ബാല്‍ സമ്മാന വിതരണംനിര്‍വഹിക്കും.
കുടുംബശ്രീ ഹോസ്ദുര്‍ഗ് താലൂക്ക് തല കലാമേള അരങ്ങിന് തുടക്കമായി
