മീന്‍ പിടിക്കുന്നതിനിടയില്‍ വയോധികന്‍ പുഴയില്‍ വീണ് മരിച്ചു

നീലേശ്വരം : വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടയില്‍ വയോധികന്‍ പുഴയില്‍ വീണ് മരിച്ചു തൈക്കടപ്പുറം പുറത്തേക്കൈയിലെ രാജു (62) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1 മണിയോട് കൂടി പുറത്തേക്കായി തെക്കേ അണക്കെട്ടിന് സമീപത്ത് കരയില്‍ നിന്ന് വല വീശുമ്പോള്‍ അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: രാജേഷ്, ഗിരീഷ്, ഗിജേഷ്. മരുമകള്‍.ശില്‍പ്പ.

error: Content is protected !!