കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് നെഹ്റു ബാലവേദി സര്‍ഗ്ഗവേദി പ്രഥമ വിദ്വാന്‍ പി പുരസ്‌കാര വിതരണവും , 45 – മത് വാര്‍ഷികാഘോഷവും നടന്നു. യങ് മെന്‍സ് ക്ലബ്ബില്‍ എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗവേദി രക്ഷാധികാരി അഡ്വക്കേറ്റ് പി നാരായണന്‍ ആധ്യക്ഷത വഹിച്ചു. വിദ്വാന്‍ പി സ്മാരക പ്രഥമ അവാര്‍ഡ് മരണനന്തര ബഹുമതിയായി പ്രശാന്ത് നാരായണന് നല്‍കി. പ്രശാന്തിന്റെ പത്‌നിയും സാഹിത്യ പ്രവര്‍ത്തകയുമായ കല സാവിത്രി പുരസ്‌കാരം ഏറ്റുവാങ്ങി. നാടക പ്രവര്‍ത്തകന്‍ ശ്രീജിത്ത് രമണന്‍ പ്രശാന്ത് നാരായണന്‍ അനുസ്മരണ ഭാഷണം നടത്തി. എഴുത്തുകാരനും ഗ്രന്ഥലോകം ചീഫ് എഡിറ്ററുമായ പി വി കെ പനയാല്‍ ചടങ്ങില്‍ വിശിഷ്ടഅതിഥിയായി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കലാമണ്ഡലം ഗോപാലകൃഷ്ണന്‍, ഡോ. പി വിഥുശേഖര്‍, ഇ.വി.ഹരിദാസ്, ചന്ദ്രന്‍ കരുവാക്കോട്, വിനീഷ്ബാബു, രാജീവ്‌ഗോപാല്‍, ആനന്ദ് പത്മന്‍ എന്നിവര്‍ക്കുള്ള അനുമോദനവും സംസ്ഥാന കേരളോത്സവ വിജയികള്‍ക്കുള്ള അനുമോദനവും നല്‍കി. ശശിധരന്‍.വി.വി, സജിത സുനില്‍ എന്നിവര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സബീഷ്, സര്‍ഗ്ഗവേദി രക്ഷാധികാരി പി മുരളീധരന്‍ മാസ്റ്റര്‍, യങ്‌മെന്‍സ് ക്ലബ് പ്രസിഡന്റ് പി പി കുഞ്ഞികൃഷ്ണന്‍ നായര്‍,സഹ രക്ഷാധികാരി കെ ഗോപി, യു എ ഇ കമ്മിറ്റി ട്രഷറര്‍ പ്രവീണ്‍ വൈ, വനിതാ വേദി പ്രസിഡന്റ് ആതിര പി പി, ബാലവേദി പ്രസിഡന്റ് അര്‍ജുന്‍ കെ വി എന്നിവര്‍ സംസാരിച്ചു .സര്‍ഗ്ഗവേദി പ്രസിഡന്റ് രാജേഷ് കെ വി സ്വാഗതവും, സെക്രട്ടറി പ്രജിത്ത് ബി കെ നന്ദിയും പറഞ്ഞു.
വെള്ളിക്കോത്ത് നെഹ്റു ബാലവേദി സര്‍ഗ്ഗവേദി പ്രഥമ വിദ്വാന്‍ പി പുരസ്‌കാര വിതരണം നടന്നു
