പള്ളിക്കര; പ്രവര്‍ത്തകരുടെ അംഗീകാരമുള്ളവര്‍ സ്ഥാനമാനങ്ങള്‍ തേടി പോകേണ്ടി വരില്ലെന്നും സ്ഥാനമാനങ്ങള്‍ ഇവരെ തേടിയെത്തുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എം പി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം സമ്പൂര്‍ണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഷന് 2025/26 വിജയിക്കണമെങ്കില്‍ പ്രവര്‍ത്തകര്‍ ജനങ്ങളിലേക്കിറങ്ങണം. രാജ്യത്തെ മതാത്മക സമൂഹത്തെ മതേതര രാഷ്ട്രമാക്കിയത് കോണ്‍ഗ്രസാണ്. ഇന്ന് ഇതിന്റെ പിതൃത്വം മറ്റുപലരും അവകാശപ്പെടുകയാണ്. ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയെഴുത്തുകയാണ് ബി ജെ പി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ അവരവരുടെതായ ചരിത്രം സൃഷ്ടി ക്കുകയാണ് ഇതിനു വേണ്ടിയുള്ള ശ്രമത്തിലാണിവര്‍. സ്വതന്ത്ര സമരത്തിന് നേതൃത്വം നല്കിയ നേതാക്കളെ പോലും ഇവര്‍ വിസ്മരിക്കുകയാണ്. ഇതിനു വേണ്ടി ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന പാര്‍ലമെന്റ് മന്ദിരം പോലും ബി ജെ പി സര്‍ക്കാര്‍ ഉപേഷിചിരിക്കുകയാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
സംഘാടക സമിതി ചെയര്മാന് ഹക്കീം കുന്നില്‍ അധ്യക്ഷനായി. ഡി സി സി വൈസ് പ്രസിഡന്റ് സാജിദ് മൗവല്‍, ഡി സി സി ജനറല്‍ സെക്രട്ടറി വി ആര് വിദ്യാസാഗര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലന്, വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട്, സത്യന് പൂച്ചക്കാട്, രാജേഷ് പള്ളിക്കര, ഏ വാസുദേവന്‍, ദിവാകരന് കരിച്ചേരി, മനാഫ് നുള്ളിപ്പാടി, കുഞ്ഞിക്കണ്ണന് കരിച്ചേരി, സുജിത്ത് തച്ചങ്ങാട്, എം പി എം ഷാഫി, സുന്ദരന്‍ കുറിച്ചിരിക്കുന്ന്, ചന്തുക്കുട്ടി പൊഴുതല, ചന്ദ്രന് തച്ചങ്ങാട്, ബി ബാലകൃഷ്ണന് നായര്‍, യശോദ നാരായണന്, സീന കരുവാക്കോട്, ലത പനയാല്‍, അഖിലേഷ് തച്ചങ്ങാട്, രാജു കുറിച്ചിക്കുന്ന്, അഡ്വ മണികണ്ഠന് നമ്പ്യാര്‍, ബി ടി രമേശന്, കണ്ണന് കരുവാക്കോട്, ശ്രീജിത്ത് കാരിച്ചേരി, രഘു പനയാല്‍, പുഷ്പ തച്ചങ്ങാട്, ബാലചന്ദ്രന് തൂവല്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ രവീന്ദ്രന് കരിച്ചേരി സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തച്ചങ്ങാട് നന്ദിയും പറഞ്ഞു.
സംഘടനാ റിപ്പോര്‍ട്ട് മഹേഷ് തച്ചങ്ങാടും സംഘടന പ്രമേയം കണ്ണന് കരുവാക്കോടും രാഷ്ട്രീയ പ്രമേയം ദാമോദരന്‍ വള്ളിയാലുങ്കാലും അനുശോചന പ്രമേയം ശ്രീജിത്ത് പുതിയകണ്ടവും അവതരിപ്പിച്ചു. സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പോഷക സംഘടന മണ്ഡലം പ്രസിഡന്റ്മാരെ യും വാര്‍ഡ് പ്രസിഡന്റ്മാരെയും ചടങ്ങില്‍ ആദരിച്ചു. നാളെ നടത്താന്‍ തീരുമാനിച്ച പ്രകടനവും പൊതു സമ്മേളനവും ഉദ്ഘാടകനായ ഷാഫി പറമ്പില്‍ എം പി, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി തിരുവനന്തപുരത്ത് ചുമതല ഏല്ക്കുന്നതിനാല് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെച്ചതായി സംഘാടക സമിതി ഭാരവാഹികള്അറിയിച്ചു.
