ഗോകുലം ഗോശാല ഗവേഷണ രംഗത്തേക്ക്

പെരിയ : നാടന്‍ പശുക്കളുടെ സംരക്ഷണവും ഭാരതീയമായ നൃത്ത സംഗീത കലകളുടെ പരിപോഷണ കേന്ദ്രമായും ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ ഗോകുലം ഗോശാല ചരിത്രപരമായ ഒരു ദൗത്യം കൂടി ഏറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണ്. നാടന്‍ പശുക്കളുടെ പഞ്ചഗവ്യങ്ങളുടെ ഔഷധ ഗുണങ്ങളെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്താന്‍ കേന്ദ്ര സര്‍വ്വകലാശാലയുമായി സഹകരിച്ച് ഗോശാലയില്‍ തന്നെ ലാബ് സെറ്റ് ചെയ്യാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ സിദ്ദു അല്‍ഗൂറും ഗോശാല സ്ഥാപകന്‍ വിഷ്ണുപ്രസാദ് ഹെബ്ബാറും സംയുക്തമായി അറിയിച്ചു. സി. എം. ആര്‍ യൂണിവേഴ്‌സിറ്റി ബാംഗ്ലൂരും ഇതില്‍ പങ്കാളികളാകും. കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി എച്ച് ഡി പഠനം നടത്തിയ ഡോ നാഗരത്‌ന ഹെബ്ബാറാകും ഗവേഷണത്തിന് മുന്‍കൈയ്യെടുക്കുക.

 

error: Content is protected !!