പെരിയ : ഗോകുലം ഗോശാലയില്‍ കഴിഞ്ഞ പതിനൊന്ന് ദിവസമായി നടന്നു വന്ന വൈശാഖ നടനം ദേശീയ നൃത്തോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ വെച്ച് ഉദുമ മുന്‍ എം എല്‍ എയും പൂരക്കളി അക്കാഡമി ചെയര്‍മാനുമായ കെ കുഞ്ഞിരാമന് പരമ്പര വിദ്യാപീഠം കലാ പോഷക അവാര്‍ഡ് നല്കി ആദരിച്ചു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ സിദ്ദു അല്ഗൂറാണ് അവാര്‍ഡ് നല്‍കിയത്.
ഗോശാല സ്ഥാപകന്‍ വിഷ്ണുപ്രസാദ് ഹെബ്ബാര്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി പരീക്ഷാ കണ്ട്രോളര് ജയരാജന് നീലേശ്വരം , മഹതി കണ്ണന് എന്നിവര്‍സംസാരിച്ചു.
