കാര്‍ത്തിക ശ്രീ നിത്യാനന്ദ കലാകേന്ദ്രം വനിതാ വേദി കൈകൊട്ടിക്കളി മത്സരം: ജോളി യൂത്ത് സെന്റര്‍ അടോട്ട് ജേതാക്കള്‍;  വിജയികള്‍ക്ക് ക്ലബ്ബ് പ്രസിഡന്റ് ശിവചന്ദ്രന്‍ കാര്‍ത്തിക സമ്മാനങ്ങള്‍ നല്‍കി

കാഞ്ഞങ്ങാട്: മത്സരവേദി ഒരുക്കുന്നതു മുതല്‍ ആരോഗ്യമേഖലയിലെ ഇടപെടല്‍തുടങ്ങി സമ്മാനവിതരണ ചടങ്ങ് വരെ വനിതകളുടെ സംഘാടക മികവ് കൊണ്ടും,ജില്ലക്ക് അകത്തും പുറത്തുമുള്ള മികച്ച ടീമുകളുടെ വാശിയേറിയ ഇഞ്ചോടിഞ്ചുള്ള പോരാട്ടം കൊണ്ടും,കാണികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി ജനകീയ പ്രവര്‍ത്തനങ്ങളില്‍ അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന കാര്‍ത്തിക ശ്രീ നിത്യാനന്ദ കലാകേന്ദ്രം വനിതാ വേദി നടത്തിയ ഉത്തരമേഖല കൈകൊട്ടി കളി മത്സരം.18 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ജോളി യൂത്ത് സെന്റര്‍ അടോട്ട് ജേതാക്കളായി.ഇഞ്ചോടി ഞ്ച്‌പോരാട്ടത്തില്‍ പ്രിയദര്‍ശ്ശിനി തച്ചങ്ങാട് രണ്ടാം സ്ഥാനവും, യങ് ഇന്ത്യന്‍സ് ക്ലബ് വലിയപൊയില്‍ മൂന്നാം സ്ഥാനവും, ശങ്കരനാരായണ മധുരംകൈനാലാം സ്ഥാനവും നേടി. മെയ് വഴക്കവും,ശാരീരിക ക്ഷമതയും,ഒത്തിണക്കവും ചേര്‍ന്ന പുതിയകാലത്തെ പുത്തന്‍ കലാ മത്സരം കാണുന്നതിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും 100 കണക്കിന് ആളുകള്‍ കലാകേന്ദ്രം മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ എത്തിയിരുന്നു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍മത്സരം ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്ക് ക്ലബ്ബ് പ്രസിഡണ്ട് ശിവചന്ദ്രന്‍ കാര്‍ത്തിക സമ്മാനങ്ങള്‍ വിതരണം ചെയ്തു .വനിത വേദി പ്രസിഡണ്ട് ബിന്ദു ശശി അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി സരസ്വതി കൗണ്‍സിലര്‍മാരായ പള്ളിക്കൈ രാധാകൃഷ്ണന്‍,മായാകുമാരി,ക്ലബ് സെക്രട്ടറി പി രവിശങ്കര്‍ട്രഷറര്‍ കെ പി സുധീഷ് ,വനിതാവേദി ട്രഷറര്‍ കെ സുഭദ്ര എന്നിവര്‍ സംസാരിച്ചു.വനിതാവേദി സെക്രട്ടറി പ്രശാന്തി മുരളി സ്വാഗതവും ജോ: സെക്രട്ടറി ബിനില അജീഷ്‌നന്ദിയുംപറഞ്ഞു.

error: Content is protected !!