കാഞ്ഞങ്ങാട്:-പുരോഗമന ചിന്താഗതിയോടെ 37 വര്‍ഷക്കാലമായി നാടിന്റെ സമസ്ത മേഖലയിലും പ്രവര്‍ത്തിക്കുന്ന നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ ക്ലബ് ആന്റ്ലൈബ്രറിയുടെ ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച് നാലു മാസക്കാലം നീണ്ടുനിന്ന 37ാം വാര്‍ഷികാഘോഷം സമാപിച്ചു.കുട്ടികള്‍ക്കായുള്ള സഹവാസ ക്യാമ്പ്,ലഹരിക്കെതിരായ ബോധവല്‍ക്കരണം,ഫുട്ബോള്‍ പരിശീലനം,കലാസംസ്കാരിക പരിപാടികള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് 37ാം വാര്‍ഷികാഘോഷം നടത്തിയത്.വന്‍ജന പങ്കാളിത്തത്തില്‍ രണ്ടുദിവസങ്ങളിലായി നടത്തിയ സമാപന സമ്മേളനം സിപിഐഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയര്മാന് രതീഷ് നെല്ലിക്കാട്ട് അധ്യക്ഷത വഹിച്ചു.മനോജ് പട്ടാനൂര് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ച മുന്‍ പ്രധാന അധ്യാപകന് എം കുഞ്ഞമ്പു പൊതുവാളെ ലൈബ്രറി കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടന്ആദരിച്ചു ,ക്ലബ്ബിലെ കലാകാരികള്‍ക്ക് നൃത്തപരിശീലനം നല്കിയ നിധിന, നീതു എന്നിവര്‍ക്കും ഫുട്ബാള്‍ കോച്ചിംഗ് പരിശീലിപ്പിച്ച സമ്പത്ത് ക്യാമ്പില്‍ പങ്കെടുത്ത അന്വിത എന്നിവരെയും ആദരിച്ചു.നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ലത,വാര്‍ഡ് കൗണ്‍സിലര്‍ ടി വി സുജിത്ത്കുമാര്‍, സിപിഐഎം നെല്ലിക്കാട് ബ്രാഞ്ച് സെക്രട്ടറി പപ്പന് കുട്ടമത്ത്ക്ലബ് ലൈബ്രെറി സെക്രട്ടറി എം രാജീവന് ക്ലബ് പ്രസിഡന്റ് കെ സുധീഷ് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എം മുരളീധരന് സ്വാഗതവും ക്ലബ് സെക്രെട്ടറി രാജേഷ് നെല്ലിക്കാട്ട് നന്ദിയും പറഞ്ഞു
ആഘോഷത്തിന്റെ രണ്ടാം ദിവസത്തില്‍ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി ക്ലബ്ബ് അംഗങ്ങള്‍ അഭിനയിച്ച് സനല്‍ പാടിക്കാനം സംവിധാനം ചെയ്ത കുറുക്കന് മൂല എന്ന തെരുവ് നാടകം ശ്രദ്ധേയമായി.ജോലിക്കിടയിലെ ഇടവേളകളില്‍ പരിശീലനം നടത്തി രാജീവന്, മുരളീധരന്, രാജേഷ്, മിഥുന്, ഗണേഷ്, ഹേമന്ത്, ശ്രാവണ്‍ സുധീര്‍ , സ്രിയസുധീര് ജയശ്രീ പാര്വതിവിനോദ് കുമാര്‍, വിനോദ് എന്നിവര്‍ ,മത്സരിച്ച് വേദിയില്‍ അവതരിപ്പിച്ച നാടകത്തെ കണ്ടുനിന്ന മുഴുവനാളുകളുംഇരുകൈകളുംനീട്ടി സ്വീകരിച്ചു.ദിപിന് ദാസ് പരിശീലിപ്പിച്ച ക്ലബ്ബിലെ കലാകാരികള്‍ അവതരിപ്പിച്ച നൃത്തശില്പവും അരങ്ങേറി.സമാപനത്തിന്റെ ഭാഗമായി കലാമേളയുംഅരങ്ങേറി.
